അരികൊമ്പന് ദൗത്യത്തിനായുള്ള വനം വകുപ്പ് സംഘങ്ങള്‍ രൂപീകരിച്ചു
എട്ടു സംഘങ്ങളായി തിരിഞ്ഞാണ് ദൗത്യം പൂര്‍ത്തിയാക്കുക. കേസ് കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ മോക്ക് ഡ്രില്‍ ഒഴിവാക്കാനാണ് തീരുമാനം. സി സി എഫ് മാരായ നരേന്ദ്ര ബാബു, ആര് എസ് അരുണ്‍ എന്നിവരുടെ നേതൃത്വത്തിലായി എട്ടു സംഘങ്ങളെയാണ് ദൗത്യത്തിനായി നിയോഗിച്ചിരിയ്ക്കുന്നത്.
8 സംഘങ്ങളിലും നിയോഗിക്കപ്പെട്ടിരിയ്ക്കുന്ന ജോലികള്‍ ഡോ അരുണ്‍ സഘറിയ വിശദീകരിച്ചു. ദൗത്യത്തിനു വേണ്ടിയുള്ള ഉപകരണങ്ങളും പരിചയപ്പെടുത്തി. ഓരോ സംഘത്തിന്റെ തലവന്മാരും നില്‍ക്കേണ്ട സ്ഥലവും നിശ്ചയിച്ചു. അരികൊമ്പനെ മയക്കു വെടി വെച്ച് പിടികൂടിയാല്‍ കൊണ്ടുപോകുന്നതിന് വേണ്ടി ബലപ്പെടുത്തിയ വാഹനവും തയ്യാറാക്കി. 29ന് കോടതിവിധി അനുകൂലമായാല്‍ മുപ്പതിന് രാവിലെ നാലുമണിക്ക് ദൗത്യം തുടങ്ങും.
അരികൊമ്പന് നിലവില്‍ ദൗത്യ മേഖലയ്ക്ക് സമീപത്താണ് ഉള്ളത്. തിരികെ എസ്റ്റേറ്റ് മേഖലയിലേക്ക് പോകാതിരിക്കാനുള്ള നടപടി വനം വകുപ്പ് തുടങ്ങി. കോടതിവിധി അനുകൂലമാക്കുന്നതിന് വേണ്ടിയുള്ള രേഖകള്‍ വനം വകുപ്പ് സമര്‍പ്പിച്ചിട്ടുണ്ട്.
Photo Courtesy : Google/ images are subject to copyright