ഐക്യു വര്‍ദ്ധിപ്പിക്കാം ഈ ഭക്ഷണ ശീലങ്ങളിലൂടെ
ഭക്ഷണത്തില്‍ ഇരുമ്പിന്റെ അംശം കൂടുതലുണ്ടെങ്കില്‍ ഐക്യു കൂടിയിരിക്കും. ഇരുമ്പിന്റെ നല്ല ശ്രോതസുകളാണ് ഇലക്കറികള്‍, മുട്ട, ചുവന്ന മാംസം, കരള്‍, ധാന്യങ്ങള്‍, മത്തി തുടങ്ങിയവയൊക്കെ. പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങളും ഐക്യു വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.
ദിവസം മുഴുവന്‍ മാനസികോന്മേഷം നിലനിര്‍ത്താനും ബുദ്ധിയെ ഉണര്‍ത്താനും പ്രോട്ടീന്‍ സഹായിക്കുന്നു. കോഴിയിറച്ചി, മത്സ്യം, മുട്ട, പാല് എന്നിവയില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഒമേഗ -3 ഫാറ്റി ആസിഡുകള്‍ ധാരാളം അടങ്ങിയ കേര, ട്യൂണ, മത്തി, മുളളന്‍, തുടങ്ങിയ മത്സ്യ ഇനങ്ങള്‍ കഴിയ്ക്കുന്നത് തലച്ചോറിനെ ശക്തിപ്പെടുത്തുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പ്രഭാത ഭക്ഷണം ഒഴിവാക്കരുത്. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവര്‍ക്ക് തലവേദന, തലകറക്കം, അമിത ക്ഷീണം എന്നിവ ഉണ്ടാക്കുന്നു.
Photo Courtesy : Google/ images are subject to copyright