ബദാം കഴിയ്ക്കുന്നതുകൊണ്ടുളള ഗുണങ്ങള്‍

ബദാം കഴിയ്ക്കുന്നതുകൊണ്ടുളള ഗുണങ്ങള്‍

ബദാം കഴിയ്ക്കുന്നതുകൊണ്ട് ഗുണങ്ങള്‍ ഏറെയാണ്. അതും വെറുംവയറ്റില്‍ കഴിയ്ക്കുന്നതാണ് ഏറെ ഗുണപ്രദം.
ശരീരത്തിലെ മോശം കൊളസ്‌ട്രോളിനെ നീക്കി നല്ല കൊളസ്‌ട്രോളിനെ വര്‍ദ്ധിപ്പിക്കാന്‍ ബദാം ഏറെ നല്ലതാണ്. ലിവര്‍ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും ബദാം ഗുണം ചെയ്യുന്നു. ബദാം ശീലമാക്കുന്നത് പ്രമേഹനിയന്ത്രണത്തിന് ഉപയോഗപ്രദമാണ്. ബദാം പഞ്ചസാരയെ വളരെ കുറഞ്ഞതോതില്‍ മാത്രമേ രക്തത്തിലേക്ക് കടത്തിവിടുകയുള്ളൂ. ബദാമില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ഇ ചര്‍മ്മകോശങ്ങള്‍ക്ക് വളരെ നല്ലതാണ്. ചര്‍മ്മത്തിന്റെ തിളക്കവും, മൃദുത്വവും നിലനിര്‍ത്താനും ശരീരം ചെറുപ്പമായിരിക്കുവാനും ബദാം കഴിയ്ക്കുന്നത് ഉപകരിക്കും. ക്യാന്‍സര്‍ പോലുളള രോഗങ്ങളെ തടയാനും ദഹന പ്രക്രീയ എളുപ്പത്തിലാക്കാനും ഇത് ഏറെ ഉത്തമമാണ്. അതുപോലെതന്നെ രക്തക്കുഴലില്‍ അടിഞ്ഞുകൂടിയിരിക്കുന്ന കൊളസ്‌ട്രോള്‍ നീക്കി ഹൃദയത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് സഹായിക്കുകയും ചെയ്യും.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.