ഒരേ സമയം പലതരം ജോലികള്‍ ചെയ്യുന്നത് സാധ്യമാണോ, അറിയാം മള്‍ട്ടിടാസ്‌കിങ്ങിനെക്കുറിച്ച്

ഒരേ സമയം പലതരം ജോലികള്‍ ചെയ്യുന്നത് സാധ്യമാണോ, അറിയാം മള്‍ട്ടിടാസ്‌കിങ്ങിനെക്കുറിച്ച്

ഏത് കാര്യം ചെയ്താലും ഏകാഗ്രതയോടെ ചെയ്യണമെന്നാണ് പറയാറ്. പക്ഷേ തിരക്കുളള ഈ ലോകത്തില്‍ ഒരേ സമയം പല കാര്യങ്ങള്‍ ചെയ്യാന്‍ നമ്മള്‍ നിര്‍ബന്ധിതരാവുകയാണ്.

ഒരേ സമയം പല ജോലികള്‍ ചെയ്യുക സാധ്യമാണോ എന്നത് പലരിലുമുള്ള സംശയമാണ്. ചില ജോലികള്‍ക്ക് ഏകാഗ്രത കൂടിയേ തീരൂ. എന്നാല്‍ നാം വിചാരിച്ചാല്‍ ഒരേ സമയം പല കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന് മാനേജ്‌മെന്റ് വിദഗ്ധര്‍ പറയുന്നു. എന്ത് കാര്യം ചെയ്യുമ്പോഴും നമ്മുടെ മനസില്‍ രണ്ട് തരം ശ്രദ്ധ ഉണ്ടാകുന്നുണ്ട്.
1 പ്രധാന ശ്രദ്ധ(center of attention)
2 പൊതു ശ്രദ്ധ(margin of attention)
ഏത് കാര്യമാണോ നമ്മള്‍ ഏറ്റവും പ്രാധാന്യത്തോടെ ചെയ്യുന്നത് അതാണ് നമ്മുടെ പ്രധാന ശ്രദ്ധ (സെന്റര്‍ ഓഫ് അറ്റന്‍ഷന്‍). ഉദ്ദാഹരണത്തിന് പഠിക്കുന്ന കുട്ടിയ്ക്ക് പുസ്തകങ്ങള്‍ പ്രധാന ശ്രദ്ധയും പൊതു ശ്രദ്ധ അടുക്കളയില്‍ അമ്മ ഉണ്ടാക്കുന്ന ഭക്ഷണത്തിലോ , ടി വിയില്‍ നടക്കുന്ന പ്രോഗ്രാമിലോ ആയിരിക്കും ഉണ്ടാവുക . പൊതുശ്രദ്ധയില്‍ (മാര്‍ജിന്‍ ഓഫ് അറ്റന്‍ഷന്‍) ചുറ്റുപാടുകളെ കുറിച്ചുള്ള നമ്മുടെ ബോധം , പല വിചാരങ്ങള്‍ എല്ലാം വരും.
സെന്റര്‍ ഓഫ് അറ്റന്‍ഷന്‍ ഇടയ്ക്കിടയ്ക്ക് മാറിക്കൊണ്ടിരിക്കും. അതുകൊണ്ട് ഒന്നില്‍നിന്നും മറ്റൊന്നിലേക്ക് പൊതു ശ്രദ്ധയും, പ്രധാനശ്രദ്ധയും മാറ്റിക്കൊണ്ട് നമുക്ക് ഒരേസമയം പലകാര്യങ്ങള്‍ ചെയ്യാന്‍ കഴിയും.
പക്ഷേ ഒരു കാര്യം ശ്രദ്ധിക്കണം. ഒരേ സമയം ഒരു കാര്യമേ നന്നായി ചെയ്യാന്‍ കഴിയൂ. ഒരേസമയം പലകാര്യങ്ങള്‍ ചെയ്യുമ്പോള്‍ നമ്മുടെ ശ്രദ്ധയുടെ പരിപൂര്‍ണ്ണത കുറയും. അതുവഴി തെറ്റുകള്‍ കൂടുതല്‍ വരികയും ചെയ്യും.

നമ്മുടെ കഴിവും പരിചയവും ഉപയോഗിച്ച് ഈ മള്‍ട്ടി ടാസ്‌കിനുള്ള വേഗതയും, ഏകാഗ്രതയും വര്‍ദ്ധിപ്പിച്ചെടുക്കാന്‍ സാധിക്കും. അതുവഴി സമയം ലാഭിക്കാനും, കൂടുതല്‍ പ്രൊഡക്ടീവാകാനും കഴിയും. അതിനാല്‍ മാനേജ്‌മെന്റ് വിദഗ്ധര്‍ ജോലിക്കാര്‍ക്ക് മള്‍ട്ടി ടാസ്‌കിങ് വേഗത വര്‍ധിപ്പിക്കാനുള്ള പല വ്യായാമ മുറകള്‍ പരിശീലിപ്പിക്കുന്നുണ്ട്. പരിശീലനമൊന്നുമില്ലെങ്കിലും നമ്മുടെ വീട്ടമ്മമാര്‍ ഒരേസമയം പലകാര്യങ്ങള്‍ നിത്യ ജീവിതത്തില്‍ നന്നായി ഉപയോഗിക്കുന്നുണ്ട്. പാചകം, കുട്ടികളെ നോക്കല്‍, ടി. വി കാണല്‍ അങ്ങനെ പലതും അവര്‍ക്ക് ഒരുമിച്ച് ചെയ്യാന്‍ കഴിയും.

ഒരേസമയം പലജോലികള്‍ ചെയ്യുന്നതില്‍ സ്ത്രീയും പുരുഷനും വ്യത്യസ്തരാണോ…

ശാസ്ത്രീയ പഠനങ്ങള്‍ തെളിയിക്കുന്നത് മള്‍ട്ടി ടാസ്‌കില്‍ സ്ത്രീകളാണ് മിടുക്കരെന്നാണ്. അത്രയും മികവ് പുരുഷന്മാര്‍ക്ക് ഉണ്ടാവില്ല.
പല തരം വിശദീകരണങ്ങള്‍ ഇതിനുണ്ടെങ്കിലും ചില ന്യൂറോ സയന്റിഫിക് പരീക്ഷണങ്ങള്‍ കാണിക്കുന്നത് സ്ത്രീ പുരുഷ തലച്ചോറിന്റെ വ്യത്യാസങ്ങളാണ്.
സ്ത്രീയുടെ തലച്ചോറില്‍ പുരുഷന്റേതിനേക്കാള്‍ കൂടുതല്‍ നെറ്റ്‌വര്‍ക്ക് കണക്ഷന്‍സ് ഉണ്ട്.
അതിനാലാണ് കൂടുതല്‍ സൂക്ഷ്മമായ ജോലികളും ക്ലറിക്കല്‍ ജോലികളും നന്നായി ചെയ്യാന്‍ കഴിയുന്നതും സ്ത്രീകള്‍ക്കാണ്.
എപ്പോഴും പുരുഷനെ അപേക്ഷിച്ച് ഒരേ സമയം കൂടുതല്‍ ടാസ്‌കുകള്‍ ചെയ്യാന്‍ നിയുക്തരാണ് സ്ത്രീകള്‍.

മള്‍ട്ടി ടാസ്‌കിങ് നല്ലതോ….
തിരക്കുള്ള ഈ ലോകത്ത് മള്‍ട്ടി ടാസ്‌ക് ചെയ്യാന്‍ എല്ലാവരും നിര്‍ബന്ധിതരാണ്. രണ്ട് തരം ടാസ്‌കുകളുണ്ട്.
1 മെക്കാനിക്കല്‍ വര്‍ക്ക് (ഡ്രൈവിങ്, പാചകം) പോലെയുള്ളവ
2 മെന്റല്‍ ടാസ്‌ക് (ടിവി കാണുക, വായന)പോലെയുള്ളവ
രണ്ട് മെക്കാനിക്കല്‍ ടാസ്‌ക്കുകള്‍ ഒരുമിച്ച് ചെയ്യാന്‍ എളുപ്പമല്ല. ഒരു മെക്കാനിക്കല്‍ ടാസ്‌കും, ഒരു മെന്റല്‍ ടാസ്‌കും ഒരുമിച്ച് ചെയ്യാന്‍ കഴിയും. ഉദാ. വാഹനങ്ങള്‍ ഓടിച്ചുകൊണ്ട് പാട്ട് കേള്‍ക്കാം. ടിവി കണ്ടുകൊണ്ട് ഭക്ഷണം കഴിക്കാം.
നിത്യവും ചെയ്യുന്ന കാര്യങ്ങള്‍ ക്രമപ്പെടുത്തുകയോ എഴുതിവയ്ക്കുകയോ ചെയ്താല്‍ ഏതൊക്കെ കാര്യങ്ങള്‍ ഒരേ സമയം ചെയ്യാന്‍ കഴിയുമെന്ന് തീരുമാനിക്കാന്‍ കഴിയും.
പക്ഷേ ചില കാര്യങ്ങള്‍ തനിയെ ചെയ്യുകതന്നെ വേണം. ഉദാ. വാഹനമോടിച്ചുകൊണ്ട് ഫോണ്‍ വിളിക്കുന്നത് അപകടമുണ്ടാക്കും.

മള്‍ട്ടി ടാസ്‌ക് കഴിവ് വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍
1 സ്ഥിരമായി ചെയ്യാനുളള ജോലികള്‍ ക്രമമായി ഓര്‍ക്കുക. ഏതൊക്കെ ജോലികള്‍ ആദ്യം ചെയ്തു തുടങ്ങണം എന്നതിനെക്കുറിച്ചും ഒരു ധാരണ ആദ്യമേ ഉണ്ടാക്കണം.
2 അതിന് ശേഷം ഏതൊക്കെ ജോലികള്‍ ഒരുമിച്ച് ചെയ്യാന്‍ കഴിയും എന്ന് മനസിലാക്കുക. ഉദാ. ടിവി കാണുക, പച്ചക്കറി അരിയുക, ഭക്ഷണം തയാറാക്കുക, കുട്ടികളെ പഠിപ്പിക്കുക. ഇനി കുട്ടികള്‍ക്കാണെങ്കില്‍ മാതാപിതാക്കളെ ജോലിയില്‍ സഹായിക്കുന്നതോടൊപ്പം പഠിച്ച കാര്യങ്ങള്‍ ഓര്‍ത്തെടുക്കാം. സ്‌കൂള്‍ ബസ്സില്‍ ഇരിക്കുമ്പോള്‍ മെഡിറ്റേഷന്‍ പ്രാക്ടീസ് ചെയ്യാം അതുപോലെ. ഇത്തരം കാര്യങ്ങള്‍ പ്രാക്ടീസ് ചെയ്യുന്നത് ഒരേ സമയം പല ജോലികള്‍ ചെയ്യുന്നതിനുള്ള കഴിവ് വര്‍ധിപ്പിക്കും.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.