യു.കെയില്‍ നഴ്‌സുമാര്‍ക്ക് അവസരം

യു.കെയില്‍ നഴ്‌സുമാര്‍ക്ക് അവസരം

നഴ്‌സിംങ് പഠനം പൂര്‍ത്തിയാക്കിയവരെക്കാത്ത് ധാരാളം അവസരങ്ങളാണ് നിലവിലെ സാഹചര്യത്തിലുള്ളത്. പ്രത്യേകിച്ചും യുകെയില്‍. ശമ്പളവും, മറ്റ് ആനുകൂല്യങ്ങളുമടക്കം ജീവിതം സുരക്ഷിതമാക്കാനുള്ള അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ തയ്യാറായിക്കൊള്ളൂ.

നഴ്‌സുമാര്‍ ഐ ഇ എല്‍ റ്റി എസ് (International English Language Testing System)അല്ലെങ്കില്‍ ഒ ഇ റ്റി (Occupational English Test )പാസായിരിക്കണമെന്ന് നിര്‍ബന്ധമാണ്. നഴ്‌സുമാരെ മാത്രമല്ല കെയറര്‍ മാര്‍ക്കും യു കെയില്‍ ധാരാളം അവസരങ്ങള്‍ കാത്തിരിക്കുന്നുണ്ട്. കെയറര്‍മാരുടെ റിക്രൂട്ട്‌മെന്റുകള്‍ സൗജന്യമല്ല. ഏജന്റിന് പണം കൊടുക്കേണ്ടി വരും. അതുകൊണ്ടുതന്നെ ഏജന്റുമാരുടെ വിശ്വാസ്യത മനസിലാക്കേണ്ടതുണ്ട്. കെയറര്‍മാരായി യുകെയില്‍ ഒരു വര്‍ഷം ജോലി ചെയ്താല്‍ ഐ ഇ എല്‍ റ്റി എസ് ഇല്ലാതെ തന്നെ നഴ്‌സാവാനും അവസരമുണ്ട്. കാരണം ഇംഗ്ലണ്ടിലെ ഒരു വര്‍ഷത്തെ ജോലി ഇംഗ്ലീഷ് യോഗ്യതയായി പരിഗണിക്കും. യുകെ യിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ മാത്രമല്ല സ്വകാര്യ നഴ്‌സിംങ്് ഹോമുകളിലും ജോലിസാധ്യത ധാരാളമാണ്. മണിക്കൂറുകള്‍ കണക്കിലാക്കി ശമ്പളം ലഭിക്കുന്നതുകൊണ്ടുതന്നെ കൂടുതല്‍ സമ്പാദിക്കുവാനും കഴിയും.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.