ഭക്ഷണം കഴിക്കുന്നതിനിടയില്‍ വെള്ളം കുടിയ്ക്കാമോ
ഭക്ഷണം കഴിയ്ക്കുന്നതിനിടയില്‍ വെളളം കുടിയ്ക്കാമോ, അതോ ഭക്ഷണശേഷമാണോ കുടിയ്ക്കേണ്ടത് എന്നത് മിക്കവര്‍ക്കും സംശയമുള്ള കാര്യമാണ്. ഇക്കാര്യത്തെക്കുറിച്ച് ആരോഗ്യവിദഗ്ധര്‍ പറയുന്നത് ഇങ്ങനെയാണ്. ഭക്ഷണം കഴിയ്ക്കുന്നതിന് മുന്‍പും ശേഷവും വെള്ളം കുടിയ്ക്കാം എന്നാല്‍ ഭക്ഷണം കഴിയ്ക്കുന്നതിനിടയില്‍ വെള്ളംകുടിയ്ക്കുന്നത് ദഹനപ്രക്രീയയെ ബാധിക്കുമെന്ന് പറയപ്പെടുന്നു. ലഭിക്കുന്ന പോഷകങ്ങളുടെ ആഗീരണം പതുക്കെയാവുകയും ചെയ്യും. ഇതൊന്നും ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത കാര്യമാണ്. എന്നാല്‍ ഭക്ഷണത്തിനിടയില്‍ വെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിന് ദോഷം വരുത്തുകയില്ല.
Photo Courtesy : Google/ images are subject to copyright