ചെങ്കണ്ണ് പടരുന്നു ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ചെങ്കണ്ണ് പടരുന്നു ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ചെങ്കണ്ണ് പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്. കണ്ണിന്റെ ഉള്ളിലുള്ള വെള്ളപാടയില്‍ ഉണ്ടാകുന്ന അണുബാധയും നീര്‍ക്കെട്ടുമാണ് ചെങ്കണ്ണ് രോഗം. വൈറസോ ബാക്ടീരിയയോ മൂലമാണ് ചെങ്കണ്ണ് രോഗം ഉണ്ടാകുന്നത്.

എന്തൊക്കെയാണ് ലക്ഷണങ്ങള്‍
കണ്ണുകള്‍ ചുവപ്പ് നിറമായി മാറുക.
കണ്ണില്‍നിന്ന് വെള്ളം വരിക.
കണ്ണില്‍ കരടോ മണ്ണോ വീണതുപോലെ തോന്നുക.
കണ്ണില്‍ ചൊറിച്ചില്‍, പുകച്ചില്‍ പോലെ തോന്നുക.
കണ്‍പോളകള്‍ വീങ്ങിയിരിക്കുക, കണ്ണിലെപ്പോഴും പാടകെട്ടി നില്‍ക്കുക. ഇവയൊക്കെയാണ് ചെങ്കണ്ണിന്റെ ലക്ഷണങ്ങള്‍.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
രോഗമുളളയാള്‍ അവരുടെ കണ്ണില്‍ തൊട്ട ശേഷം മറ്റൊരാളെ സ്പര്‍ശിച്ചാല്‍ രോഗം പകരാനുളള സാധ്യത വളരെ കൂടുതലാണ്. രോഗമുളളയാള്‍ കൈ സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകി വൃത്തിയാക്കേണ്ടതുണ്ട്. ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഡോക്ടറെ കാണാവുന്നതാണ്.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.