രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,016 പുതിയ കോവിഡ് കേസുകള്‍. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് (2.73%). പ്രതിവാര പോസിറ്റിവിറ്റി നിരക്ക് (1.71%). ഇതുവരെ നടത്തിയ മൊത്തം പരിശോധനകള്‍ 92.14 കോടി; കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,10,522 പരിശോധനകള്‍ നടത്തി.
രാജ്യത്തെ സജീവ കേസുകളുടെ എണ്ണം നിലവില്‍ 13,509 ആണ്. സജീവ കേസുകള്‍ 0.03% ആണ്. രോഗമുക്തി നിരക്ക് നിലവില്‍ 98.78% ആണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,396 പേര്‍ക്ക് രോഗമുക്തി ; മൊത്തം രോഗമുക്തര്‍ 4,41,68,321 ആയി വര്‍ധിച്ചു.
രാജ്യവ്യാപകമായി പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തിന് കീഴില്‍ ഇതുവരെ 220.65 കോടി വാക്സിന് ഡോസുകള്‍ (95.20 കോടി രണ്ടാം ഡോസും 22.86 കോടി മുന്‍കരുതല്‍ ഡോസും) നല്‍കിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 15,784 ഡോസുകള്‍ നല്കി.
Photo Courtesy : Google/ images are subject to copyright