വിഷാദരോഗം തിരിച്ചറിയാം ഈ ലക്ഷണങ്ങളിലൂടെ

വിഷാദരോഗം തിരിച്ചറിയാം ഈ ലക്ഷണങ്ങളിലൂടെ

നിങ്ങള്‍ വിഷാദ രോഗത്തിന് അടിമപ്പെട്ടിട്ടുണ്ടോ. തിരിച്ചറിയാം ഈ ലക്ഷണങ്ങളിലൂടെ.

താഴെ പറയുന്ന ലക്ഷണങ്ങളില്‍ അഞ്ചെണ്ണമെങ്കിലും രണ്ടാഴ്ച നീണ്ടുനിന്നാല്‍ വിഷാദരോഗമുണ്ടെന്ന് പറയേണ്ടി വരും. അങ്ങനെയുള്ളവര്‍ വൈദ്യ സഹായം തേടേണ്ടതാണ്.

1 ഒരു സംഭവവുമായോ വ്യക്തിയുമായോ ബന്ധപ്പെട്ട വിഷാദരോഗമാണ് ആദ്യത്തേത്. ഇത് ഉറക്കമെഴുനേല്‍ക്കുന്നതുമുതല്‍ നീണ്ടുനില്‍ക്കുന്ന അവസ്ഥയാണ്.
2 നേരത്തെ ആസ്വദിച്ച് ചെയ്ത കാര്യങ്ങള്‍ ഇപ്പോള്‍ ചെയ്യാന്‍ താല്‍പര്യമില്ലാതിരിക്കുക. ഉദാഹരണത്തിന് പാട്ട് കേള്‍ക്കുക, ടിവി കാണുക,സുഹൃത്തുക്കളോടൊപ്പം ചിലവഴിക്കുക.
3 എപ്പോഴും കിടക്കണമെന്ന തോന്നല്‍. കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ കഴിയാത്ത അവസ്ഥ. ശാരീരികമായ അവശത.
4 ഉറക്കക്കുറവാണ് അടുത്തത്. ആദ്യമൊക്കെ ഉറങ്ങുമെങ്കിലും രാവിലെ നേരത്തെ ഉണര്‍ന്നുവെന്നതുപോലുള്ള തോന്നലുണ്ടാവും. നേരത്തെ ഉറക്കമെഴുനേല്‍ക്കുകയും പിന്നീട് ഉറങ്ങാന്‍ കഴിയാതിരിക്കുകയും ചെയ്യുക.
5 വളരെ താല്‍പര്യത്തോടെ കഴിച്ചിരുന്ന ഭക്ഷണങ്ങള്‍ പോലും കണ്ടാല്‍ മടുപ്പ് തോന്നുക.
6 ചെയ്യുന്ന ജോലിയില്‍ മനസ് കേന്ദ്രീകരിക്കാന്‍ തോന്നാത്തത് പോലുളള ഏകാഗ്രക്കുറവ്. ഒരുപാട് ചിന്തകള്‍ മനസിലേക്ക് കയറിവന്ന് ശ്രദ്ധ പതറിപ്പോകുന്ന അവസ്ഥ.
7 ചിന്തയുടേയും പ്രവൃത്തിയുടേയും വേഗതയിലുണ്ടാകുന്ന വ്യത്യാസം. ഉദാഹരണത്തന് ഒരു ചോദ്യം ആരെങ്കിലും ചോദിച്ചാല്‍ മറുപടി പറയാന്‍ ധാരാളം സമയമെടുക്കുന്നു.
8 ജീവിതത്തില്‍ ഒരു പ്രതീക്ഷയും ഇല്ലെന്ന് തോന്നുന്നതുപോലെ വിഷാദംനിറഞ്ഞ അവസ്ഥ. താന്‍ മറ്റുള്ളവര്‍ക്കെല്ലാം ബാധ്യതയാണെന്ന തോന്നല്‍.
9 മരിക്കണമെന്നുള്ള ചിന്ത ഉണ്ടാവുക. ആത്മഹത്യാ പ്രവണതയുണ്ടാവുക.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.