ദഹനം എങ്ങനെ മെച്ചപ്പെടുത്താം

ദഹനം എങ്ങനെ മെച്ചപ്പെടുത്താം

ആരോഗ്യത്തോടെ ശരീരത്തിനെ നിലനിര്‍ത്താന്‍ ദഹനം പ്രധാനപ്പെട്ട ഘടകമാണ്. ദഹനം എങ്ങനെ മെച്ചപ്പെടുത്താം എന്നതിന് ചില വഴികളുണ്ട്.

1 എപ്പോഴും ചവച്ചരച്ച് ഭക്ഷണം കഴിയ്ക്കുക. ഇത് ദഹനം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു ഫലപ്രദമായ മാര്‍ഗ്ഗമാണ്. വയര്‍ വീര്‍പ്പ് പോലുള്ള പ്രശ്നങ്ങള്‍ തടയാന്‍ ഇത് സഹായിക്കും.

2 നാരുകള്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുക. ഫൈബര്‍ അടങ്ങിയ ആഹാരം ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. പപ്പായ, പേരക്ക, ആപ്പിള്‍ തുടങ്ങിയ പഴവര്‍ഗ്ഗങ്ങളും, പയര്‍, ബീന്‍സ്, കടല തുടങ്ങിയ പയര്‍വര്‍ഗ്ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

3 നിറങ്ങളും പ്രിസര്‍വേറ്റീവുകളും ചേര്‍ക്കാത്ത പ്രകൃതിദത്തവും സംസ്‌കരിക്കാത്തതുമായ ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രമിക്കുക.

4 ചെറുചൂടുള്ള വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ദിവസവും കുറഞ്ഞത് 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. നന്നായി ജലാംശം നിലനിര്‍ത്തുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതിനും വെള്ളംകുടി സഹായിക്കും.

5 സ്ഥിരമായി വ്യായാമം ചെയ്യുന്നത് ദഹനം മെച്ചപ്പെടുത്തും. വ്യായാമം രക്തചംക്രമണം ഉത്തേജിപ്പിക്കുന്നു. ദിവസവും 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യാന്‍ ശ്രമിക്കുക.

6 മാനസിക സമ്മര്‍ദ്ദം ദഹനത്തെ സാരമായി ബാധിക്കും. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് മനസിനെ റിലാക്‌സ് ചെയ്യാന്‍ എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കുക. അതുവഴി ശരീരം ദഹനപ്രക്രിയയ്ക്ക് തയാറാവുകയാണ്.

7 വിറ്റാമിനുകള്‍, ധാതുക്കള്‍, നാരുകള്‍ എന്നിവ പോലുള്ള പോഷകങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഓരോ ദിവസവും ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രമിക്കുക.

8 മത്സ്യത്തിലെ ഒമേഗ -3 ഫാറ്റി ആസിഡുകള്‍ പോഷകങ്ങള്‍ ആഗിരണം ചെയ്യാന്‍ സഹായിക്കുകയും ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുകയും ചെയ്യുന്നു.

9 എളുപ്പം ദഹിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കുക. മുട്ട, കോട്ടേജ് ചീസ് തുടങ്ങിയ പോഷകങ്ങളാല്‍ സമ്പന്നവുമായ ഭക്ഷണങ്ങള്‍ എളുപ്പത്തില്‍ ദഹിപ്പിക്കപ്പെടുന്നു.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.