എഐ ക്യാമറ എല്ലാ നടപടികളും പൂര്ത്തിയാക്കിയത് സുതാര്യമായെന്ന് കെല്ട്രോണ്
എഐ ക്യാമറ സംബന്ധിച്ച രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്ക്ക് മറുപടിയുമായി കെല്ട്രോണ്. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ നടപടികളും സുതാര്യമായാണ് നടത്തിയതെന്ന് കെല്ട്രോണ് എംഡി നാരായണ മൂര്ത്തി പറഞ്ഞു. ആദ്യം മുതല് തന്നെ പദ്ധതി തുക 235 കോടിയായിരുന്നു. ചര്ച്ചകള്ക്ക് ശേഷം ഇത് 232 കോടി രൂപയാക്കി. ഇതില് 151 കോടിയാണ് സ്രിറ്റ് എന്ന കമ്പനിക്ക് നല്കിയത്. ബാക്കി തുക കണ്ട്രോള് നടത്താനും ചെല്ലാന് അയക്കാനും കെല്ട്രോണിന്റെ ചെലവിനുമായാണ് വിനിയോഗിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു ക്യാമറയ്ക്ക് 35 ലക്ഷം രൂപ എന്ന പ്രചാരണം തെറ്റാണെന്നും നാരായണ മൂര്ത്തി പ്രതികരിച്ചു. ഒരു ക്യാമറ സിസ്റ്റത്തിന് 9.5 ലക്ഷം മാത്രമാണ് വില. 74 കോടി രൂപയാണ് ക്യാമറയ്ക്കായി ചെലവാക്കിയത്. ബാക്കി സാങ്കേതിക സംവിധാനവും സെര്വര് റൂമും അടക്കമുള്ളവയ്ക്കായിരുന്നു. സ്രിറ്റ് എന്ന സ്ഥാപനം മികച്ച പ്രവര്ത്തനമാണ് നടത്തിയത്. ആ കമ്പനി ഉപകരാര് നല്കിയതില് കെല്ട്രോണിന് ബാധ്യതയില്ല. സര്ക്കാര് ഇതുവരൈ ഒരു പൈസയും ചെലവഴിച്ചിട്ടില്ല. തെറ്റായി പിഴ ചുമത്തപ്പെടാതിരിക്കാനാണ് കണ്ട്രോള് റൂമിലെ ജീവനക്കാര് പരിശോധിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
കെല്ട്രോണിന് കരാര് നല്കുന്നതിന് ടെന്ഡര് ആവശ്യമില്ലെന്ന് മന്ത്രി ആന്റണി രാജുവും പ്രതികരിച്ചിരുന്നു. 2018ലാണ് പദ്ധതി കെല്ട്രോണിനെ ഏല്പ്പിക്കുന്നത്. 2021ലാണ് താന് മന്ത്രിയായത്. അതിന് മുമ്പ് തന്നെ പദ്ധതി ആവിഷ്കരിച്ചു കഴിഞ്ഞിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഇരുചക്ര വാഹനങ്ങള് മൂലമുണ്ടാകുന്നതാണ് കേരളത്തിലെ 58 ശതമാനം അപകടങ്ങളും. ഈ അപകടങ്ങള് കുറയ്ക്കുക എന്നതാണ് ഇപ്പോള് എഐ ക്യാമറയിലൂടെ ലക്ഷ്യമിടുന്നത്. ക്യാമറകള് സ്ഥാപിച്ചതിന് ശേഷം നിയമലംഘകരുടെ എണ്ണം കുറഞ്ഞതായും മന്ത്രി അറിയിച്ചു.
Photo Courtesy : Google/ images are subject to copyright

