ട്വിറ്റര് ലോഗോ മാറ്റി
പ്രമുഖ ഇന്സ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമായ ട്വിറ്റര് ലോഗോ മാറ്റി. നീല നിറമുള്ള പക്ഷിയുടെ ചിത്രത്തിന് പകരം നായയെ പശ്ചാത്തലമാക്കിയുള്ള ‘doge meme’ ആണ് പുതിയ ലോഗോ. ട്വിറ്ററിന്റെ വെബ് വേര്ഷനിലാണ് പുതിയ മാറ്റം. അതേസമയം മൊബൈല് ആപ്പില് മാറ്റം വരുത്തിയിട്ടില്ല.
ട്വിറ്ററിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര് ഇലോണ് മസ്കിന്റെ ഇഷ്ടപ്പെട്ട ക്രിപ്റ്റോ കറന്സിയാണ് ഡോഗ് കോയിന്. ഇതിലെ ഡോഗി മീമ്മിന് സമാനമായാണ് ട്വിറ്ററിന്റെ ലോഗോ മാറ്റിയതെന്നാണ് റിപ്പോര്ട്ട്. ഷിബു ഇനു എന്ന നായ ഇന്റര്നെറ്റിലെ ഒരു ജനപ്രിയ മീം ആണ്. ഇതാണ് ഡോഗ് കോയിനിന്റെ ലോഗോ. 2013ലാണ് ഷിബു ഇനു എന്ന നായ ഡോഗ് കോയിനിന്റെ ലോഗോയായി മാറിയത്. ട്വിറ്റര് ഏറ്റെടുത്തതിന് പിന്നാലെ നിരവധി മാറ്റങ്ങളാണ് ഇലോണ് മസ്ക് കൊണ്ടുവന്നത്.
Photo Courtesy : Google/ images are subject to copyright

