പ്ലസ് ടു പരീക്ഷാഫലം വന്ന് 48മണിക്കൂറിനുള്ളില്‍ ഒന്‍പത് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്

പ്ലസ് ടു പരീക്ഷാഫലം വന്ന് 48മണിക്കൂറിനുള്ളില്‍ ഒന്‍പത് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്

ആന്ധ്രാപ്രദേശ് ബോര്‍ഡ് ഓഫ് ഇന്റര്‍മീഡിയറ്റ് എക്സാമിനേഷന്‍ പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷാഫലം വന്ന് 48മണിക്കൂറിനുള്ളില്‍ ഒന്‍പത് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്. ബുധനാഴ്ചയാണ് പരീക്ഷാഫലം പുറത്തുവന്നത്.

10 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. അതില്‍ പ്ലസ് വണ്ണിലെ വിജയശതമാനം 61ഉം പ്ലസ് ടുവിലെത് 72ശതമാനവുമാണ്.

ശ്രീകാകുളം ജില്ലയിലെ17കാരനായ ബി തരുണ്‍ ട്രെയിനിന് മുന്നില്‍ ചാടിആത്മഹത്യ ചെയ്തതായാണ് റിപ്പോര്‍ട്ട്. ദണ്ഡു ഗോപാലപുരം ഗ്രാമത്തില്‍ നിന്നുള്ള തരുണ്‍ പ്ലസ് വണ്‍ പരീക്ഷയിലെ ചില വിഷയങ്ങളില്‍ തോറ്റിരുന്നു. വിശാഖപട്ടണത്തെ മല്‍ക്കപുരത്ത് പതിനാറു വയസുകാരിയായ അഖിലശ്രീയും വീടിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു. കുട്ടി പ്ലസ് വണ്‍ പരീക്ഷയിലെ ചില വിഷയങ്ങളില്‍ തോറ്റിരുന്നു. വിശാഖപട്ടണത്തെ കഞ്ചാരപാലത്തെ വസതിയില്‍ 18കാരന്‍ തൂങ്ങിമരിച്ചു. കുട്ടി പ്ലസ് ടു പരീക്ഷയില്‍ ഒരു വിഷയത്തില്‍ തോറ്റിരുന്നതായാണ് റിപ്പോര്‍ട്ട്.

ചിറ്റൂര്‍ ജില്ലയില്‍ 17വയസുള്ള രണ്ട് വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തു. ഒരു പെണ്‍കുട്ടി തടാകത്തില്‍ ചാടിയും അതേ ജില്ലയിലെ ഒരു ആണ്‍കുട്ടി കീടനാശിനി കഴിച്ചുമാണ് ആത്മഹത്യ ചെയ്തത്. പ്ലസ് വണ്‍ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്ന് 17വയസുള്ള മറ്റൊരു വിദ്യാര്‍ത്ഥി അനകപ്പള്ളിയിലെ വസതിയില്‍ തൂങ്ങിമരിക്കുകയായിരുന്നു.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.