യു.എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡന്
യു.എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഡെമോക്രാറ്റ് സ്ഥാനാര്ഥിയായി 2024ല് താന് രണ്ടാമത്തെ ജനവിധി തേടുമെന്ന് പ്രസിഡന്റ് ജോ ബൈഡന് ചൊവ്വാഴ്ച പറഞ്ഞു. 80 കാരനായ ബൈഡന് ഇതിനകം തന്നെ ഏറ്റവും പ്രായം കൂടിയ യുഎസ് പ്രസിഡന്റാണ്.
തന്റെ പുതിയ ക്യാംപെയ്ന് ടീം പുറത്തിറക്കിയ ഒരു വീഡിയോയിലാണ് ബൈഡന് തന്റെ പ്രഖ്യാപനം നടത്തിയത്. അതില് അമേരിക്കന് ജനാധിപത്യത്തെ സംരക്ഷിക്കുക എന്നത് തന്റെ ജോലിയാണെന്ന് ബൈഡന് പ്രഖ്യാപിക്കുന്നു. 2021 ജനുവരി 6-ന് മുന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപിന്റെ അനുയായികള് യുഎസ് ക്യാപിറ്റലിനു നേരെ നടത്തിയ ആക്രമണത്തില് നിന്നുള്ള ചിത്രങ്ങളോടെയാണ് വീഡിയോ ആരംഭിക്കുന്നത്.
Photo Courtesy : Google/ images are subject to copyright

