റിസവര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ ഇന്ന് വീണ്ടും വര്‍ധിപ്പിച്ചേക്കും
റിസവര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ ഇന്ന് വീണ്ടും വര്‍ധിപ്പിച്ചേക്കും. 25 ബേസിസ് പോയന്റിന്റെ വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. വിലക്കയറ്റം ആറ് ശതമാനത്തിന് മുകളില്‍ നില്ക്കുന്നതിനാല് പലിശ വര്‍ധന അനിവാര്യമെന്നാണ് വിലയിരുത്തല്‍.
മൂന്ന് ദിവസമായി ചേര്‍ന്ന ധന നയസമിതി യോഗത്തിന് ശേഷം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത് ദാസ് പ്രഖ്യാപനം നടത്തും. കഴിഞ്ഞ വര്‍ഷം മെയ് മുതല്‍ 6 തവണയാണ് തുടര്‍ച്ചയായി പലിശ നിരക്ക് ഉയര്‍ത്തിയത്. ആനുപാതികമായി ബാങ്കുകള്‍ നല്കുന്ന വായ്പകളുടെ പലിശഭാരവും ഉയര്‍ന്നു.
Photo Courtesy : Google/ images are subject to copyright