റോഡ് ഉപരോധിച്ചുകൊണ്ടുള്ള മതപരമായ ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തി യു പി സർക്കാർ
അക്ഷയത്രിതീയ, ഈദ് ആഘോഷങ്ങൾ മുൻകൂട്ടിക്കണ്ട് റോഡിലിറങ്ങിയുള്ള മതപരമായ ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തി ഉത്തർപ്രദേശ് സർക്കാർ മാർഗ്ഗനിർദ്ദേശം പുറത്തിറക്കി. ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് പ്രസാദ്, ഡിജിപി ആർ.കെ.വിശ്വകർമ്മ എന്നിവർ സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥരുമായി വിഡിയോ കോൺഫറൻസിങ്ങിലൂടെ നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ആരാധനാലയങ്ങളിൽ പ്രത്യേക സുരക്ഷ ഉറപ്പാക്കണമെന്നും പ്രശ്നബാധിത മേഖലകളിൽ കൂടുതൽ സേനാംഗങ്ങളെ വിനിയോഗിക്കണമെന്നും മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു. അനുമതിയില്ലാതെ ഒരു ആഘോഷവും നടത്താൻ പാടില്ല. പരമ്പരാഗതമായ ചടങ്ങുകൾക്കു മാത്രമേ അനുമതി ലഭിക്കുകയുള്ളുവെന്നും, സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ കർശ്ശനനടപടികൾ കൈക്കൊള്ളുമെന്നും മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു.
Photo Courtesy : Google/ images are subject to copyright

