വിനോദയാത്ര പോയി മടങ്ങിവന്ന ആറംഗസംഘം അപകടത്തില്‍പ്പെട്ടു,രണ്ട് യുവാക്കള്‍ മരിച്ചു
ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ നാട്ടിക സെന്ററിന് തെക്ക് ഭാഗത്ത് വെച്ചായിരുന്നു അപകടം. തൃശൂര്‍ സ്വദേശികളായ രണ്ട്‌പേരാണ് മരിച്ചത്.
കൊടൈക്കനാലില്‍ വിനോദയാത്ര പോയി മടങ്ങിയിരുന്ന ആറംഗ സംഘമാണ് കാറിലുണ്ടായിരുന്നത്. കൊടുങ്ങല്ലൂര്‍ ഭാഗത്ത് നിന്ന് വന്നിരുന്ന കാര്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരെ വന്ന ചരക്ക് ലോറിയില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ മൃതദേഹം അശ്വിനി ആശുപത്രിയിലും ഒരാളുടേത് മതര്‍ ആശുപത്രിയിലുമാണ്. വലപ്പാട് പോലീസ് നടപടികള്‍ സ്വീകരിച്ചു.
Photo Courtesy : Google/ images are subject to copyright

