ശബരിമല തിരുവാഭരണ കേസ് മൂന്നാഴ്ച്ച കഴിഞ്ഞ് പരിഗണിക്കും

ശബരിമല തിരുവാഭരണ കേസ് മൂന്നാഴ്ച്ച കഴിഞ്ഞ് പരിഗണിക്കും

ശബരിമല തിരുവാഭരണ കേസ് മൂന്നാഴ്ച്ച കഴിഞ്ഞ് പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി.

അന്തരിച്ച രേവതി തിരുനാള്‍ പി രാമവര്‍മ്മ രാജയ്ക്ക് പകരം പുതിയ നോമിനിയെ കക്ഷിയാക്കുന്നതില്‍ ദേവസ്വം ബോര്‍ഡിന് മറുപടി സമര്‍പ്പിക്കാനുണ്ടെന്ന് അറിയിച്ചതോടെ ഹര്‍ജജി പരിഗണിക്കുന്നത് നീട്ടിയത്. ഈ സമയം കൊണ്ട് മറുപടി രേഖാമൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.

2006 ല്‍ ശബരിമലയില്‍ നടന്ന ദേവപ്രശ്‌നം ശരിവെച്ചുള്ള കേരള ഹൈക്കോടതി വിധിക്കെതിരെയാണ് രേവതിനാള്‍ പി. രാമവര്‍മരാജയും കൊട്ടാരത്തിലെ മറ്റ് അംഗങ്ങളും സുപ്രീം കോടതിയെ സമീപിച്ചത്. തിരുവാഭരണം ദേവസ്വം ബോര്‍ഡിനു കൈമാറണമെന്ന ദേവപ്രശ്‌ന വിധിയെ എതിര്‍ത്തുകൊണ്ടുള്ളതാണ് ഹര്‍ജജി.

2020 ല്‍ ഹര്‍ജജി പരിഗണിക്കവേ തിരുവാഭരണത്തിന്റെ സുരക്ഷിതത്വം സംബന്ധിച്ച ആശങ്കയുണ്ടോയെന്ന് സര്‍ക്കാരിനോട് കോടതി ചോദിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവാഭരണത്തിന്റെ എണ്ണവും തൂക്കവും കാലപ്പഴക്കവും പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരെ കോടതി ചുമലപ്പെടുത്തിയിരുന്നു. ഈ റിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.