സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്ന്‌ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും

സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്ന്‌ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും

ഇ പോസ് മുഖേനയുള്ള റേഷന്‍ വിതരണം പുനസ്ഥാപിക്കാന്‍ സാധിച്ചതായി സംസ്ഥാന ഭക്ഷ്യമന്ത്രി അറിയിച്ചു.

നാളെ രാവിലെ ഏഴ് ജില്ലകളിലും ഉച്ചയ്ക്ക് ശേഷം അവശേഷിക്കുന്ന ഏഴ് ജില്ലകളിലും എന്ന നിലയിലായിരിക്കും മൂന്നാം തീയതി വരെയുള്ള റേഷന്‍ വിതരണം. സര്‍വര്‍ തകരാറിനെ തുടര്‍ന്ന് മൂന്ന് ദിവസമാണ് സംസ്ഥാനത്തെ റേഷന്‍ കടകള്‍ അടച്ചിട്ടത്.

എന്‍ഐസി ഹൈദരാബാദിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഡാറ്റാ മൈഗ്രേഷന്‍ നടത്തിയത്. എന്‍ഐസി നടത്തിയ ഡാറ്റാ മൈഗ്രേഷന് ശേഷം സ്റ്റേറ്റ് ഐ ടി മിഷന്റെ സഹായത്തോടെ ലോഡ് ടെസ്റ്റിംഗും വിജയകരമായി പൂര്‍ത്തികരിച്ചു.

നാളെ രാവിലെ 8 മണി മുതല്‍ 1 മണി വരെ ആലപ്പുഴ,പത്തനംതിട്ട, കൊല്ലം,മലപ്പുറം,തൃശ്ശൂര്‍, പാലക്കാട്,വയനാട് ജില്ലകളിലാണ് റേഷന്‍ വിതരണം നടക്കുക. ഉച്ച്യ്ക്ക് 2 മണി മുതല്‍ 7 മണി വരെ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം,കണ്ണൂര്‍, കോട്ടയം,കാസര്‍കോട്, ഇടുക്കി ജില്ലകളിലും റേഷന്‍ വിതരണം നടക്കും. മെയ് 3 വരെ ഈ സമയക്രമം തുടരും.

2023 മെയ് 5 വരെ ഏപ്രില്‍ മാസത്തെ റേഷന്‍ വിതരണം ഉണ്ടായിരിക്കും. മെയ് 6 മുതല്‍ മെയ് മാസത്തെ റേഷന്‍ വിതരണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.