എസ്.വി.ഭട്ടി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്
സരസ വെങ്കിടനാരായണ ഭട്ടിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. ഏപ്രില്‍ 24 മുതല്‍ കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി സേവനം അനുഷ്ഠിച്ചു വരുകയായിരുന്നു. ആന്ധ്രപ്രദേശ് ചിറ്റൂര്‍ മഡനപ്പള്ളി സ്വദേശിയാണ്. 1987 ല്‍ ആന്ധ്രപ്രദേശ് ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു.
2013 -ല്‍ ആന്ധ്രപ്രദേശ് ഹൈക്കോടതി ജഡ്ജിയായി നിയമനം. 2019 -ല്‍ കേരള ഹൈക്കോടതിയിലേക്കു നിയമനം. സുപ്രീംകോടതി കൊളീജിയം ഏപ്രില്‍ 19 ന് ഭട്ടിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ശുപാര്‍ശ ചെയ്തിരുന്നു.
Photo Courtesy : Google/ images are subject to copyright