താനൂര്‍ ബോട്ടപകടം ; ഹൈക്കോടതി ഇന്ന് വീണ്ടും കേസ് പരിഗണിക്കും

താനൂര്‍ ബോട്ടപകടം ; ഹൈക്കോടതി ഇന്ന് വീണ്ടും കേസ് പരിഗണിക്കും

താനൂര്‍ ബോട്ടപകടവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്നു വീണ്ടും പരിഗണിക്കും.
അപകടത്തിന് ഉത്തരവാദികളായവരെ കണ്ടെത്തണമെന്ന് കഴിഞ്ഞ ദിവസം വിഷയം പരിഗണിക്കവെ കോടതി വ്യക്തമാക്കിയിരുന്നു.

സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും കോടതി പറഞ്ഞിരുന്നു.

പ്രാഥമിക റിപ്പോര്‍ട്ട് മലപ്പുറം ജില്ലാ കലക്ടര്‍ ഇന്ന് സമര്‍പ്പിക്കും. ഉച്ചയ്ക്ക് 1.45ന് ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രന്‍, സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് വിഷയം പരിഗണിക്കുക.

Photo Courtesy : Google/ images are subject to copyright       

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.