പാലായില്‍ കെഎസ്ആര്‍ടിസി ബസ് കയറി തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം
തമിഴ്‌നാട് ഉശിലാംപെട്ടി ടീപുതുപ്പെട്ടി സ്വദേശി
ഇരുളാണ്ടി മകന്‍ മഹാലിംഗം (രാജേഷ് 32 ) ആണ് മരിച്ചത്.
ബസ് സ്റ്റാന്‍ഡില്‍ നിന്ന് റോഡിലേക്ക് ഇറങ്ങുന്ന ഭാഗത്ത് രാത്രി 8.30ഓടെയായിരുന്നു അപകടം. ഈ ഭാഗത്ത് ഇരുട്ടായിരുന്നതിനാല്‍ അപകടം ആരും കണ്ടില്ല. മദ്യം കഴിച്ച് കിടക്കുകയാണെന്നാണ് സമീപത്തുള്ള ഓട്ടോറിക്ഷ തൊഴിലാളികള്‍ കരുതിയത്. രക്തം വാര്‍ന്നൊഴുന്നത് കണ്ട് അവര്‍ വിവരം പോലീസില്‍സില്‍ അറിയിക്കുകയായിരുന്നു.പോലീസെത്തിയാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്.
മൃതദേഹം പാലാ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
തൊടുപുഴ ഉടുമ്പന്നൂര്‍ കോഴിക്കടയിലെ തൊഴിലാളിണ് രാജേഷ്.
അപകടമുണ്ടാക്കിയ ബസ് തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.
Photo Courtesy : Google/ images are subject to copyright

