പാസ്റ്റര് ഭക്തവത്സലന് അന്തരിച്ചു
പ്രശസ്ത ക്രിസ്തീയ ഗാന രചയിതാവും സംഗീതജ്ഞനുമായ പാസ്റ്റര് ഭക്തവത്സലന് അന്തരിച്ചു.
വൃക്ക സംബന്ധമായ രോഗങ്ങളെ തുടര്ന്ന് ബാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലായിരിരുന്നു .കഴിഞ്ഞ 52 വര്ഷത്തിലധികമായി ക്രൈസ്തവ സംഗീത ലോകത്ത് നിറസാന്നിദ്ധ്യമായിരുന്നു അനേകം ക്രിസ്തീയ ഗാനങ്ങള് സംഭാവന ചെയ്തു. ഇന്ത്യാ ക്യാംപസ് ക്രൂസേഡ് ഫോര് ക്രൈസ്റ്റിന്റെ ദേശീയ സംഗീതവിഭാഗമായ ഹാര്ട്ട്ബീറ്റ്സിന്റെ ഡയറക്ടറായി ദീര്ഘകാലം പ്രവര്ത്തിച്ച പാസ്റ്റര് ഭക്തവത്സലന്, ”പാടുവാന് എനിക്കില്ലിനി ശബ്ദം”, ”ആട്ടിടയാ”, ”മനസ്സലിവിന് മഹാദൈവമേ”, ”പരിശുദ്ധന് മഹോന്നത ദേവന്” ”ആരാധ്യനെ”, ”മായയാമീലോകം”, എന്നു തുടങ്ങി മലയാളി ക്രൈസ്തവരുടെ മനസ്സില് ആത്മ ചൈതന്യത്തിന്റെ അലകള് ഉയര്ത്തിയ 250 ല് പരം ഗാനങ്ങള് രചിച്ച് ഈണം പകര്ന്നിട്ടുണ്ട്.
Photo Courtesy : Google/ images are subject to copyright

