പുതിയ പാര്‍ലമെന്റ് മന്ദിരം ഈ മാസം 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിക്കും
ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല ഇന്നലെ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു മന്ദിരം ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിച്ചു. 2020 ഡിസംബര്‍ 10ന് മന്ദിരത്തിന്റെ നിര്‍മാണം തുടങ്ങിയതെങ്കിലും കഴിഞ്ഞ വര്‍ഷം അവസാനം പൂര്‍ത്തിയാക്കാനാവുമെന്നാണ് കരുതിയിരുന്നത്. എങ്കിലും ഇത് കോവിഡ് കാരണം വൈകുകയായിരുന്നു.
പുതിയ മന്ദിരത്തില്‍ 888 ലോക്‌സഭാംഗങ്ങള്‍ക്കും 300 രാജ്യസഭാംഗങ്ങള്‍ക്കും ഇരിപ്പിടമുണ്ടാകും. സംയുക്ത സമ്മേളനത്തിന് സെന്‍ട്രല്‍ ഹാളുണ്ടാകില്ല. പകരം, ലോക്‌സഭാ ചേംബറില്‍ തന്നെയാകും സംയുക്ത സമ്മേളനം ചേരുക. 1280 പേര്‍ക്ക് ഇരിക്കാന്‍ ആ സമയത്തു സൗകര്യമൊരുക്കുമെന്ന് ലോക്‌സഭാ സെക്രട്ടേറിയറ്റ് അറിയിച്ചു.
നിലവിലെ പാര്‍ലമെന്റില്‍ ലോക്‌സഭയില്‍ 543 പേര്‍ക്കും രാജ്യ സഭയില്‍ 250 പേര്‍ക്കുമാണ് ഇരിപ്പിടമുള്ളത്. ഭാവിയില്‍ പാര്‍ലമെന്റംഗങ്ങളുടെ എണ്ണം വര്‍ധിക്കുമെ ന്നതു കണക്കിലെടുത്താണു വിശാലമായ സൗകര്യമൊരുക്കിയത്. പ്രധാനമന്ത്രി മോദിയാണു പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത്.
Photo Courtesy : Google/ images are subject to copyright

