മുടി നീട്ടി വളര്‍ത്തിയതിന് ആണ്‍കുട്ടിക്ക് സ്കൂള്‍ പ്രവേശനം നിഷേധിച്ചെന്ന് പരാതി
മലപ്പുറത്ത് മുടി നീട്ടി വളര്‍ത്തിയതിന് അഞ്ചു വയസുകാരന് സ്കൂള്‍ പ്രവേശനം നിഷേധിച്ചെന്ന് കുടുംബം പരാതിപ്പെട്ടു. മലപ്പുറം തിരൂര്‍ എം.ഇ.ടി സിബിഎസ്ഇ സ്കൂളിന് എതിരെ ആണ് ആക്ഷേപം. കുട്ടിയുടെ മാതാവ് ചൈല്‍ഡ് ലൈനിനു പരാതി നല്കി.
ചൈല്‍ഡ് ലൈന്‍ സ്കൂള്‍ അധികൃതരില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. കുട്ടി മറ്റൊരു സര്‍ക്കാര്‍ സ്കൂളില്‍ പ്രവേശനം നേടി.കുട്ടിയുടെ ഇഷ്ടപ്രകാരം ഡൊണേറ്റ് ചെയ്യാനാണ് മുടി നീട്ടി വളര്‍ത്തിയത്.
Photo Courtesy : Google/ images are subject to copyright