വിവിധ സ്ഥലങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ സംസ്ഥാനത്ത് ഇന്നും ട്രെയിന്‍ നിയന്ത്രണം
വിവിധ സ്ഥലങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ സംസ്ഥാനത്ത് ഇന്നും ട്രെയിന്‍ നിയന്ത്രണം.അഞ്ച് ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. ചില ട്രെയിനുകള്‍ ഭാഗികമായി സര്‍വീസ് നടത്തും. ചില ട്രെയിനുകളുടെ സമയക്രമവും പുനക്രമീകരിച്ചിട്ടുണ്ട്.
ലോകമാന്യതിലക്- കൊച്ചുവേളി ഗരീബ് രഥ് എക്സ്പ്രസ്(12201), നിലമ്ബൂര്‍ റോഡ്- ഷൊര്‍ണൂര്‍ ജങ്ഷന്‍ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് (06466), മധുരൈ- തിരുവനന്തപുരം അമൃത എക്സ്പ്രസ് (16344), ഷൊര്‍ണൂര്‍ ജങ്ഷന്‍- നിലമ്ബൂര്‍ റോഡ് അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് (06467), നിലമ്ബൂര്‍ റോഡ്- കൊച്ചുവേളി രാജറാണി എക്‌സ്പ്രസ് (16350) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.
കണ്ണൂര്‍ എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ് (16306) തൃശ്ശൂരില്‍ യാത്ര അവസാനിപ്പിക്കും. ഗുരുവായൂര്‍ ചെന്നൈ എഗ്മോര്‍ എക്സ്പ്രസ് (16128) എറണാകുളത്ത് നിന്നും പുറപ്പെടും.
മംഗളൂരു സെന്‍ട്രല്‍ തിരുവനന്തപുരം സെന്‍ട്രല്‍ എക്സ്പ്രസ് (16348) 4.15 മണിക്കൂര്‍ വൈകിയോടും. വൈകീട്ട് 6.40-ന് തിരുവനന്തപുരത്ത് എത്തിച്ചേരും. മംഗളൂരു സെന്‍ട്രല്‍ തിരുവനന്തപുരം സെന്‍ട്രല്‍ മാവേലി എക്സ്പ്രസ് (16603) 2.15 മണിക്കൂര്‍ വൈകിയോടും. രാത്രി 7.45-നാണ് തിരുവനന്തപുരത്ത് എത്തിച്ചേരുന്ന പുനഃക്രമീകരിച്ച സമയം.
Photo Courtesy : Google/ images are subject to copyright

