സ്വകാര്യ ബസില്‍ യുവതിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം, മധ്യവയസ്‌കന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ച് യുവതി
ഇന്നലെ വൈകുന്നേരം തളിപ്പറമ്പ് – ചെറുപുഴ ബസ് സ്റ്റാന്‍ഡിലാണ് സംഭവം ഉണ്ടായത്. ചെറുപുഴ – തളിപ്പറമ്പ് റൂട്ടിലോടുന്ന ബസ് അടുത്ത യാത്രയ്ക്ക് വേണ്ടി നിര്‍ത്തിയിട്ടപ്പോള്‍ യുവതി ഇരുന്ന സീറ്റിന് എതിര്‍ഭാഗത്ത് വന്നിരുന്ന മധ്യവയസ്‌കന്‍ നഗ്‌നതാ പ്രദര്‍ശനം നടത്തുകയായിരുന്നു.
പിന്നീട് യുവതിയെ നോക്കി ഇയാള്‍ പരസ്യമായി സ്വയംഭോഗം ചെയ്തു. യാത്രക്കാരിയായിരുന്ന യുവതിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തന്റെ ദുരനുഭവം വിവരിച്ച് ദൃശ്യങ്ങള്‍ യുവതി സമൂഹമാധ്യമങ്ങളില്‍ പങ്കു വെച്ചിട്ടുണ്ട്.
അതേസമയം സംഭവത്തില്‍ യുവതി പരാതി ഒന്നും നല്‍കിയിട്ടില്ല. ബസില്‍ താന്‍ ഒറ്റയ്ക്കാണ് ഉണ്ടായിരുന്നതെന്നും ഭയന്നു പോയെന്നും യുവതി പറഞ്ഞു. മൊബൈല്‍ എടുത്ത് പെട്ടന്ന് ദൃശ്യങ്ങള്‍ ചിത്രീകരിച്ചു. മറ്റ് ആളുകള്‍ ബസിലേക്ക് കയറാന്‍ തുടങ്ങിയപ്പോള്‍ ഇയാള്‍ ഇറങ്ങിപ്പോയെന്നും യുവതി പറഞ്ഞു. മധ്യവയസ്‌കന്‍ ആരാണെന്നോ എവിടെയുള്ള ആളാണെന്നോ സംബന്ധിച്ച് വ്യക്തതയില്ല.
Photo Courtesy : Google/ images are subject to copyright

