താനൂരില്‍ വിനോദയാത്രാ ബോട്ട് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 22 ആയി

താനൂരില്‍ വിനോദയാത്രാ ബോട്ട് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 22 ആയി

ഏഴ് പേര്‍ കുട്ടികള്‍. പരുക്കേറ്റ 9 പേര്‍ ചികിത്സയിലാണ്. ഇതില്‍നാലുപേരുടെ നില അതീവ ഗുരുതരമാണ്.

മലപ്പുറം പരപ്പനങ്ങാടി കേട്ടുങ്ങല്‍ ബീച്ചില്‍ ഓട്ടുമ്പ്രം തൂവല്‍ തീരത്താണ് വിനോദയാത്രാ ബോട്ട് മുങ്ങിയത്.
വൈകിട്ട് 7.30 ഓടെ യാത്ര തുടങ്ങി അര കിലോമീറ്റര്‍ പിന്നിടുമ്പോഴാണ് ബോട്ട് മുങ്ങിയുള്ള അപകടം ഉണ്ടായത്.

കയറാവുന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ ബോട്ടിലുണ്ടായിരുന്നുവെന്നാണ് നിഗമനം. ആറ് മണിക്ക് ഇവിടെ ബോട്ട് സര്‍വീസ് അവസാനിപ്പിക്കേണ്ടിയിരുന്നത്. എന്നാല്‍ അതിന് ശേഷമാണ് അപകടം നടന്നിരിക്കുന്നത്.

കണ്ടല്‍ക്കാടും ചതുപ്പും ഉള്ള സ്ഥലത്താണ് ബോട്ട് മറിഞ്ഞത്. ഇത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. വെളിച്ച കുറവും പ്രതിസന്ധിയായി.
രണ്ടുതട്ടുള്ള ബോട്ടാണ് മറിഞ്ഞത്. ബോട്ട് ഇപ്പോള്‍ കരയ്ക്കടുപ്പിച്ചു.

തുടക്കത്തില്‍ തന്നെ അപകടത്തില്‍പ്പെട്ട ബോട്ട് വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെത്തിച്ചത്. പുഴയിലുള്ള തിരച്ചില്‍ ഇപ്പോഴും നടക്കുന്നുണ്ട്.

30 ഓളം പേര്‍ക്ക് കേറാവുന്ന ബോട്ടില്‍ 40 ലധികം പേര്‍ ഉണ്ടായിരുന്നതായി സൂചന. ആകെ യാത്രക്കാരുടെ എണ്ണം കൃത്യമായ വിവരം ലഭ്യമായിട്ടില്ല. കാണാതായവര്‍ ഇനിയും ഉണ്ടോ എന്നറിയാന്‍ എന്‍ഡിആര്‍എഫും അഗ്‌നിരക്ഷാസേനയുമാണ് തിരച്ചിലില്‍ പുരോഗമിക്കുന്നുണ്ട്.
ഒപ്പം നേവിയുടെയും കോസ്റ്റ്ഗാര്‍ഡിന്റെയും സഹായം തേടിയിട്ടുണ്ട്.കുട്ടികള്‍ ഉള്‍പ്പെടാതെ 39 പേര്‍ക്ക് ടിക്കറ്റ് നല്‍കിയെന്നാണ് സൂചന.

ബോട്ടുടമ താനൂര്‍ സ്വദേശി നാസറിനെതിരെ നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തു. ഇയാള്‍ ഒളിവിലാണ്.
വിദോസഞ്ചാരത്തിനു വേണ്ട ഫിറ്റനസ് ബോട്ടിനുണ്ടായിരുന്നില്ലെന്നാണ് വിവരം. മത്സ്യബന്ധനബോട്ട് രൂപമാറ്റം വരുത്തി വിനോദസഞ്ചാരത്തിന് ഉപയോഗിക്കുകയായിരുന്നു.

താനൂര്‍ ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ദുഃഖാചരണത്തിന്റെ ഭാഗമായി ഇന്നു നടത്താനിരുന്ന സംസ്ഥാനത്തെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി.താലൂക്ക് തല അദാലത്തുകളും മാറ്റിവച്ചു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഇന്ന് ദുരന്തസ്ഥലം സന്ദര്‍ശിക്കും.

Photo Courtesy : Google/ images are subject to copyright       

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.