അനിയന്ത്രിതമായി കോഴിവില വര്‍ദ്ധിപ്പിക്കുന്ന ലോബിക്കെതിരെ സംസ്ഥാനത്തെ ചിക്കന്‍ വ്യാപാരികള്‍ കടകളടച്ച് സൂചനാ സമരത്തിലേക്ക്

അനിയന്ത്രിതമായി കോഴിവില വര്‍ദ്ധിപ്പിക്കുന്ന ലോബിക്കെതിരെ സംസ്ഥാനത്തെ ചിക്കന്‍ വ്യാപാരികള്‍ കടകളടച്ച് സൂചനാ സമരത്തിലേക്ക്

അനിയന്ത്രിതമായി കോഴി വില വര്‍ദ്ധിപ്പിക്കുന്ന അന്യസംസ്ഥാന ലോബിക്കെതിരെ സംസ്ഥാനത്തെ മുഴുവന്‍ ചിക്കന്‍ വ്യാപാരികളും കടകളടച്ച് സൂചനാ സമരത്തിലേക്ക്. 15ാം തീയതിയാണ് ചിക്കന്‍ വ്യാപാരികള്‍ കടയടച്ച് സമരം ചെയ്യുന്നത്.

വില വര്‍ദ്ധനവ് മൂലം വ്യാപാരം ഗണ്യമായി കുറയുകയും, വ്യാപാരം ചെയ്യുവാന്‍ കഴിയാത്തതരത്തില്‍ ചിക്കന്‍ വ്യാപാരികള്‍ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ വ്യാപാരികളുടെ ഉപജീവനമാര്‍ഗ്ഗം തടസ്സപ്പെടുത്തുന്ന വില വര്‍ദ്ധനവിനെതിരെ ജൂണ്‍ 15-ന് സംസ്ഥാനത്തെ മുഴുവന്‍ ചിക്കന്‍ കടകള്‍ അടച്ചുകൊണ്ടു സൂചനാ സമരം നടത്തുവാന്‍ കേരള സംസ്ഥാന ചിക്കന്‍ വ്യാപാരി സമിതി സംസ്ഥാന കമ്മറ്റി തീരുമാനിച്ചു.

വില നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അനിശ്ചിതകാല കടയടപ്പ് സമരം ഉള്‍പ്പെടെയുള്ള പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് മുന്നറിയിപ്പ് നല്‍കി.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.