ഇടവേളയ്ക്കുശേഷം കാലവര്‍ഷം കേരളത്തില്‍ വീണ്ടും സജീവമായി
ഇടവേളയ്ക്കുശേഷം കാലവര്‍ഷം കേരളത്തില്‍ വീണ്ടും സജീവമായി. സംസ്ഥാനത്തെ മിക്ക ജില്ലകളിലും ഇന്ന് ശക്തമായ മഴ ലഭിച്ചു. വരും ദിവസങ്ങളിലും വ്യാപക മഴയ്ക്ക് സാധ്യത.
വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദവും കേരളതീരം മുതല്‍ മഹാരാഷ്ട്ര തീരം വരെ ന്യൂനമര്‍ദ പാത്തിയും നിലനില്‍ക്കുന്നതിനാലാണ് കേരളത്തില്‍ കാലവര്‍ഷം കനക്കുന്നത്. ജൂണ്‍ 30 വരെ ശക്തമായ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇടുക്കി ജില്ലയില്‍ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കാലവര്‍ഷം തുടങ്ങിയ ശേഷം ആദ്യമായാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Photo Courtesy : Google/ images are subject to copyright

