എറണാകുളം സന്റ് മേരീസ് കത്തീഡ്രല് ബസലിക്ക തുറക്കാന് തീരുമാനമായി
എകീകൃത കുര്ബാനയെ ചൊല്ലിയുണ്ടായ സംഘര്ഷത്തെ തുടര്ന്ന് അടച്ച എറണാകുളം സെന്റ് മേരീസ് കത്തീഡ്രല് ബസിലിക്ക തുറന്നു പ്രവര്ത്തിക്കാന് തീരുമാനം.
സീറോമലബാര് സിനഡ് നിയോഗിച്ച മെത്രാന് സമിതിയും ബസിലിക്കാ പ്രതിനിധികളുമായി നടത്തിയ ചര്ച്ചയിലാണ് തീരുമാനമായത്. തര്ക്കം തീരുന്നത് വരെ വിശുദ്ധകുര്ബാനയുണ്ടാവില്ല. എന്നാല് വിവാഹം, ശവസംസ്കാരം തുടങ്ങിയ കൂദാശകള് നടത്താമെന്നും ചര്ച്ചയില് തീരുമാനമായി.
കോടതി വ്യവഹാരം തുടരുന്നതിനാല് ബസിലിക്കാ അഡ്മിനിസ്ട്രേറ്റര് മറിച്ചൊരു തീരുമാനമുണ്ടാകും വരെ തല്സ്ഥാനത്ത് തുടരാനും ധാരണയായി. ബസിലിക്ക തുറന്ന് വിശുദ്ധ കുര്ബാന ഒഴികെ മറ്റു കൂദാശകളും കൂദാശാനുകരണങ്ങളും നടത്താവുന്നതാണ്. അതിന് ആവശ്യകമായ ക്രമീകരണങ്ങള് നടത്താന് ബസിലിക്ക അഡ്മിനിസ്ട്രേറ്റര് വികാരിക്ക് താക്കോല് കൈമാറാനും തീരുമാനമായി.
കോടതി വ്യവഹാരം തുടരുന്നതിനാല് ബസിലിക്കാ അഡ്മിനിസ്ട്രേറ്റര് മറിച്ചൊരു തീരുമാനമുണ്ടാകും വരെ തല്സ്ഥാനത്ത് തുടരാനും ധാരണയായി. ഈ സാഹചര്യങ്ങള് വിശ്വാസികളെ അറിയിച്ച് സഹകരണം തേടുന്നതിന്റെ ഭാഗമായി വികാരിയച്ചന് പാരിഷ് കൗണ്സില് വിളിച്ചുകൂട്ടാവുന്നതാണ്. എന്നാല്, മേല്പ്പറഞ്ഞ തീരുമാനങ്ങള് നടപ്പിലാക്കാന് പാരിഷ് കൗണ്സിലിന്റെ അംഗീകാരം ആവശ്യമില്ല.
Photo Courtesy : Google/ images are subject to copyright

