കെ എസ് ആര് ടി സി ബസില് യുവതിക്ക് നേരെ നഗ്നതാ പ്രദര്ശനം നടത്തിയ കോഴിക്കോട് സ്വദേശി സവാദിന് ജാമ്യം ലഭിച്ചു
കെ എസ് ആര് ടി സി ബസില് യുവതിക്ക് നേരെ നഗ്നതാ പ്രദര്ശനം നടത്തിയതിനെത്തുടര്ന്ന് നെടുമ്പാശേരി പൊലീസ് അറസ്റ്റു ചെയ്ത കോഴിക്കോട് സ്വദേശി സവാദിന് ജാമ്യം ലഭിച്ചു. എറണാകുളം അഡി. സെഷന്സ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
തൃശൂരില്നിന്ന് എറണാകുളത്തേക്ക് വരുന്ന ബസില്വച്ച് സവാദ് എന്ന യുവാവ് നഗ്നതാ പ്രദര്ശനം നടത്തിയെന്നാണ് നന്ദിതയെന്ന യുവതി ആരോപിച്ചത്. അതേസമയം, യുവതിയുടെ പരാതി വ്യാജമാണെന്നും ജാമ്യത്തിലിറങ്ങുന്ന സവാദിനു സ്വീകരണം നല്കുമെന്ന് ഓള് കേരള മെന്സ് അസോസിയേഷന് അറിയിച്ചു.
ആലുവ സബ് ജയിലില് നിന്ന് സവാദ് പുറത്തിറങ്ങുമ്പോള് മാലയിട്ട് സ്വീകരിക്കുമെന്നും ഓള് കേരള മെന്സ് അസോസിയേഷന് പ്രസിഡന്റ് വട്ടിയൂര്ക്കാവ് അജിത് കുമാര് അറിയിച്ചു. ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് അജിത് കുമാര് സവാദിന് സ്വീകരണം നല്കുന്ന കാര്യം വെളിപ്പെടുത്തിയത്.
ഇന്സ്റ്റഗ്രാമില് ഫോളോവേഴ്സിനെ കൂട്ടാന് യുവതി സവാദിനെതിരെ കള്ളപ്പരാതി നല്കിയതെന്ന് അസോസിയേഷന് ഡിജിപിക്ക് നല്കിയ പരാതിയില് പറയുന്നു.
Photo Courtesy : Google/ images are subject to copyright

