മലക്കപ്പാറയില് കാട്ടാനയുടെ ആക്രമണത്തില് ഒരാള്ക്ക് ഗുരുതര പരിക്ക്
മലക്കപ്പാറ അടിച്ചില്തൊട്ടി ആദിവാസി കോളനിയില് കാട്ടാനയുടെ ആക്രമണത്തില് ഒരാള്ക്ക് ഗുരുതര പരിക്ക്. ശിവന് എന്ന അമ്പതുകാരനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ആറുമണിയോടെയാണ് വീടിനു സമീപത്ത് ഇയാളെ കാട്ടാന തട്ടിയ നിലയില് കണ്ടെത്തിയത്.
ശിവന്റെ കരച്ചില് കേട്ട് വീട്ടുകാരും സമീപത്തുള്ളവും ഓടിയെത്തിയ സമയത്ത് പരിക്കേറ്റ നിലയില് കിടക്കുകയായിരുന്നു.തുടര്ന്ന് മലക്കപ്പാറ പോലീസിനെ വിവരം അറിയിച്ച് പോലീസിന്റെ സഹായത്തോടെയാണ് ഇയാളെ ചാലക്കുടി താലൂക്ക് ആശുപത്രിയില് എത്തിച്ചത്. ഗുരുതര പരിക്കേറ്റ ഇയാളെ തൃശൂര് മെഡിക്കല് കോളേജിലേക്ക് മാറ്റി.
ഏകദേശം രണ്ടുമണിക്കൂര് എടുത്താണ് മലക്കപ്പാറയില് നിന്നും ചാലക്കുടിയിലെ ആശുപത്രിയിലേക്ക് എത്തിക്കാന് കഴിഞ്ഞത്. കാടിനുള്ളില് അന്തര് സംസ്ഥാന പാതയില് നിന്നും 2 കിലോമീറ്റര് അകലെയാണ് അടിച്ചില് തൊട്ടി കോളനി സ്ഥിതി ചെയ്യുന്നത്. വന്യമൃഗങ്ങളുടെ ആക്രമണങ്ങള് പതിവായുള്ള മേഖലകളില് ഒന്നാണ് ഈ പ്രദേശം.
Photo Courtesy : Google/ images are subject to copyright

