വലിപ്പത്തിൽ ഗിന്നസ് ലോകറെക്കോര്‍ഡ് നേടി മൂത്രത്തിലെ കല്ല്
ശ്രീലങ്കയിലെ സൈനിക ആശുപത്രിയില്‍ അടുത്തിടെ നടന്ന ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് ലോകത്തില്‍ ഇതുവരെ കണ്ടെത്തിയതിലെ ഏറ്റവും വലിയ മൂത്രക്കല്ല്. ചെറിയ മധുരനാരങ്ങയുടെ വലുപ്പമുള്ള മൂത്രത്തിലെ കല്ലാണ് ജൂണ്‍ 1 ന് നടന്ന ശസ്ത്രക്രിയയിലൂടെ നീക്കിയത്. 13.372 സെന്റിമീറ്റര്‍ നീളവും 801 ഗ്രാം ഭാരവുമാണ് ഈ മൂത്രത്തിലെ കല്ലിനുള്ളത്. 62കാരനായ വിരമിച്ച സൈനികനില്‍ നിന്നാണ് ഈ മൂത്രത്തിലെ കല്ല് നീക്കിയത്. സാധാരണ പുരുഷന്റെ കിഡ്നിയുടെ അഞ്ചിരട്ടി വലിപ്പമാണ് ഈ കല്ലിനുള്ളത്. 2020 മുതല്‍ കടുത്ത വയറുവേദന നേരിട്ടിരുന്ന കാനിസ്റ്റസ് എന്ന മുന്‍ സൈനികനെ അടുത്തിടെയാണ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്.
2004ല്‍ ഇന്ത്യയില്‍ 13 സെന്റിമീറ്റര്‍ നീളമുള്ള മൂത്രത്തിലെ കല്ല് നീക്കം ചെയ്തിരുന്നു. 2008ല്‍ 620 ഗ്രാം ഭാരമുള്ള മൂത്രത്തിലെ കല്ല് പാകിസ്താനില്‍ നീക്കിയിരുന്നു. ഈ റെക്കോര്‍ഡുകളാണ് കൊളംബോയില്‍ നടന്ന ശസ്ത്രക്രിയയില്‍ ഗിന്നസ് ലോക റെക്കോര്‍ഡില്‍ നിന്ന് പുറത്തായത്. ഖര പദാര്‍ത്ഥങ്ങള്‍ കല്ലുകള്‍ പൊലെ വൃക്കയില്‍ അടിയുന്നതിനാണ് മൂത്രത്തിലെ കല്ലെന്ന് പറയുന്നത്. മൂത്രാശയത്തിലും മൂത്ര സഞ്ചിയിലും ഇവ രൂപപ്പെടാറുണ്ട്. ഇവയുടെ രൂപപ്പെടലില്‍ ജനിതക ഘടകങ്ങള്‍ വരെ കാരണമാകാറുണ്ട്. ശരീരത്തില്‍ ആവശ്യത്തിലധികം സോഡിയം എത്തുന്നതും വെള്ളം കുടിക്കുന്നതിലെ കുറവും മൂത്രത്തിലെ കല്ലിന് കാരണമാകാറുണ്ട്.
Photo Courtesy : Google/ images are subject to copyright