വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചു മലയാളി താരം സഞ്ജു സാംസണ്‍

വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചു മലയാളി താരം സഞ്ജു സാംസണ്‍

രോഹിത് ശര്‍മ ക്യാപ്റ്റനായ ഏകദിന ടീമില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റന്‍. ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായി അജിങ്ക്യ രഹാനയെ തിരഞ്ഞെടുത്തു.

2022 നവംബറില്‍ ന്യൂസിലന്‍ഡിനെതിരെയായിരുന്നു സഞ്ജുവിന്റെ അവസാന ഏകദിന മത്സരം. ഈ വര്‍ഷം ജനുവരിയില്‍ ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്ബരയിലും സഞ്ജു കളിച്ചിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്ററായാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയത്. ഇഷാന്‍ കിഷനും ടീമിലുണ്ട്.

ടെസ്റ്റ്, ഏകദിന പോരാട്ടങ്ങള്‍ക്കുള്ള ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുന്നത്.

Photo Courtesy : Google/ images are subject to copyright       

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.