36കാരിയെ കൊന്നു കഷ്ണങ്ങളാക്കി കുക്കറില്‍ ഇട്ട് വേവിച്ച ലിവ് ഇന്‍ പാര്‍ട്ണര്‍ അറസ്റ്റില്‍
മുംബൈയിലെ മിറാ റോഡിലാണ് സംഭവം നടന്നത്. കേസില്‍ മനോജ് സഹാനി (56) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. സരസ്വതി വിദ്യ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഏഴ് വര്‍ഷമായി ഇവര്‍ ഗീതാ നഗറിലെ അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചു വരികയായിരുന്നു. ഫ്‌ലാറ്റ് നമ്ബര്‍ 704 ല്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധിച്ച അയല്‍ക്കാരാണ് നവ്യനഗര്‍ പോലീസില്‍ വിവരം അറിയിച്ചത്.
വീട്ടില്‍ നിന്ന് യുവതിയുടെ കാല് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്. ബാക്കി ഭാഗങ്ങള്‍ റോഡില്‍ ഉപേക്ഷിച്ചെന്ന് പ്രതി പറയുന്നു.
Photo Courtesy : Google/ images are subject to copyright

