നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ കയറാന്‍ ശ്രമിച്ചു, യുവാവിന് പാളത്തില്‍ വീണ് ദാരുണാന്ത്യം
ആലുവ റെയില്‍വെ സ്റ്റേഷനില്‍ നീങ്ങിക്കൊണ്ടിരുന്ന ട്രെയിനില്‍ കയറുന്നതിനിടെ പ്ലാറ്റ്‌ഫോമിനും ട്രെയിനും ഇടയില്‍ പെട്ട് യുവാവ് മരിച്ചു. ആലപ്പുഴ ആര്യാട് വടക്കേക്കര വീട്ടില്‍ ജിബിന്‍ ഫിലിപ് ആണ് മരിച്ചത്.
മംഗലാപുരത്തേക്ക് പോകുകയായിരുന്ന എറനാട് എക്‌സ്പ്രസില്‍ നിന്ന് ആലുവ സ്റ്റേഷനിലിറങ്ങി തിരിച്ച് കയറുമ്പോഴായിരുന്നു അപകടം. അപകടത്തില്‍ കാല്‍പാദം അറ്റു പോയി. ശരീരമാസകലം ക്ഷതമേറ്റ യുവാവിനെ ഉടന്‍ ആര്‍ പി എഫ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.എറണാകുളത്ത് പഠിക്കുന്ന യുവാവ് സുഹൃത്തുക്കളോടൊപ്പം തൃശൂര്‍ക്ക് പോകുകയായിരുന്നു.
Photo Courtesy : Google/ images are subject to copyright

