‘പട്ടാപ്പകല്‍’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു…

‘പട്ടാപ്പകല്‍’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു…

‘കോശിച്ചായന്റെ പറമ്പ്’ എന്ന ചിത്രത്തിന് ശേഷം സാജിര്‍ സദഫ് സംവിധാനം ചെയ്യുന്ന ‘പട്ടാപ്പകല്‍’ എന്ന കോമഡി എന്റര്‍ടൈനര്‍ ഗണത്തില്‍പ്പെടുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. നിവിന്‍ പോളി, ആന്റണി വര്‍ഗീസ്, ഷൈന്‍ ടോം ചാക്കോ, ലിസ്റ്റിന്‍ സ്റ്റീഫന്‍, വേദിക, ശരത് അപ്പാനി എന്നിവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് റിലീസ് ചെയ്തത്. ശ്രീ നന്ദനം ഫിലിംസിന്റെ ബാനറില്‍ എന്‍. നന്ദകുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് പി.എസ് അര്‍ജുനാണ്. എസ്.വി കൃഷ്ണശങ്കര്‍, കിച്ചു ടെല്ലസ്, സുധി കോപ്പ, രമേഷ് പിഷാരടി, ജോണി ആന്റണി, ഗോകുലന്‍, ഫ്രാങ്കോ ഫ്രാന്‍സിസ്, പ്രശാന്ത് മുരളി, വിനീത് തട്ടില്‍, രഞ്ജിത്ത് കൊങ്കല്‍, രഘുനാഥ്, നന്ദന്‍ ഉണ്ണി, ഡോ.രജിത് കുമാര്‍, ഗീതി സംഗീത, ആമിന, സന്ധ്യ തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കണ്ണന്‍ പട്ടേരിയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

ജസ്സല്‍ സഹീര്‍ ചിത്രസംയോജനം കൈകാര്യം ചെയ്യുന്ന ചിത്രത്തിന് ഷാന്‍ റഹ്‌മാനാണ് സംഗീതം ഒരുക്കുന്നത്. മനു മഞ്ജിത്തിന്റെതാണ് വരികള്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: നിസാര്‍ മുഹമ്മദ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അനീഷ് ജോര്‍ജ്, കലാസംവിധാനം: സന്തോഷ് വെഞ്ഞാറമൂട്, വസ്ത്രാലങ്കാരം: ഗഫൂര്‍ മുഹമ്മദ്, മേക്കപ്പ്: ജിതേഷ് പൊയ്യ, ആക്ഷന്‍: മാഫിയ ശശി, കൊറിയോഗ്രഫി: പ്രദീപ് ആന്റണി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ഗൗതം കൃഷ്ണ, ഫിനാന്‍സ് മാനേജര്‍: സജിത്ത് സത്യന്‍, രാധാകൃഷ്ണന്‍, അസോസിയേറ്റ് ഡയറക്ടര്‍: ജിസ്‌മോന്‍ ജോര്‍ജ്, രാകേഷ് കൃഷ്ണന്‍ ജി, സ്റ്റില്‍സ്: ഹരീസ് കാസിം, പി.ആര്‍.ഒ: പി.ശിവപ്രസാദ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: പ്ലമേറിയ മൂവീസ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Photo Courtesy : Google/ images are subject to copyright

 

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.