മണിപ്പൂരില്‍ നഗ്‌നരാക്കി നടത്തിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കപ്പെട്ട സ്ത്രീകള്‍ സുപ്രീംകോടതിയില്‍ ഹര്‍ജ്ജി നല്‍കി
മണിപ്പൂരില്‍ കലാപത്തിനിടെ നഗ്‌നരാക്കി നടത്തിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കപ്പെട്ട സ്ത്രീകള്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജജി സമര്‍പ്പിച്ചു. സുപ്രീംകോടതി സ്വമേധയാ നടപടിയെടുക്കണമെന്നും നീതിയുക്തമായ അന്വേഷണത്തിന് ഉത്തരവിടണമെന്നും ഹരജജിയില്‍ ആവശ്യപ്പെടുന്നു.
വിഷയത്തില്‍ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കാനിരിക്കെയാണ് സ്ത്രീകള്‍ കൂടി ഹരജജി നല്‍കിയിരിക്കുന്നത്. യുവതികളെ ജനക്കൂട്ടം കൂട്ടബലാത്സംഗത്തിനിരയാക്കി പട്ടാപകല്‍ റോഡിലൂടെ നഗ്‌നരാക്കി നടത്തിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കേന്ദ്ര സര്‍ക്കാറിനെതിരെ സുപ്രീംകോടതി രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് നേരത്തെ സ്വമേധയാ കേസെടുത്തു സര്‍ക്കാറിനോട് റിപ്പോര്‍ട്ട് തേടിയിരുന്നത്.
Photo Courtesy : Google/ images are subject to copyright

