മണിപ്പൂരില്‍ സ്ത്രീകളെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം ഒരാള്‍ക്കൂടി അറസ്റ്റില്‍
മണിപ്പൂരില്‍ സ്ത്രീകളെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ഒരാള്‍ക്കൂടി അറസ്റ്റില്‍. മേയ് നാലിനാണ് രാജ്യത്തെ നടുക്കിയ ക്രൂരത അരങ്ങേറിയത്. കുക്കി മേഖലയായ കാംഗ്പൊക്പി ജില്ലയിലായിരുന്നു അതിക്രൂരമായ സംഭവം നടന്നത്. കുക്കി വിഭാഗക്കാരായ സ്ത്രീകളെ ഒരുസംഘം യുവാക്കള്‍ നഗ്നരാക്കി നടത്തിക്കുകയും ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയുമായിരുന്നു. അക്രമം തടയാന്‍ ശ്രമിച്ച സ്ത്രീകളില്‍ ഒരാളുടെ സഹോദനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തി.
ലൈംഗിക പീഡനത്തിന് ഇരയാക്കപ്പെട്ട സ്ത്രീകളില്‍ ഒരാള്‍ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത സൈനികന്റെ ഭാര്യയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഈ മാസം 19ന് പുറത്ത് വന്നതിന് പിന്നാലെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതോടെ പോലീസ് കേസെടുക്കുകയായിരുന്നു.
കേസില്‍ മുഖ്യപ്രതിയായ ഹെയ്രം ഹെരാദാസ്(32) അടക്കം നാലുപേരെ സംഭവം നടന്ന് 70ല്‍ അധികം ദിവസങ്ങള്‍ക്കിപ്പുറം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അഞ്ചാം പ്രതി യംലെംബം നുംഗ്‌സിതോയ് മെത്തേയെ(19) ഈ മാസം 22 ന് അറസ്റ്റ് ചെയ്തിരുന്നു. പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളും ഉള്‍പ്പെടുന്നു.
Photo Courtesy : Google/ images are subject to copyright

