മദ്യപിച്ച് വാഹനമോടിച്ച് രണ്ടുപേരെ കൊലപ്പെടുത്തിയ യുവതി കരള്‍ രോഗത്തെത്തുടര്‍ന്ന് മരിച്ചു
മദ്യപിച്ച് വാഹനമോടിച്ച് രണ്ടുപേരെ കൊലപ്പെടുത്തിയ യുവതി ശിക്ഷകഴിഞ്ഞെത്തിയ ശേഷം കരള്‍ രോഗത്തെത്തുടര്‍ന്ന് മരിച്ചു. നൂറിയ ഹവേലിവാല (41) ആണ് മരണപ്പെട്ടത്.
2010 ജനുവരിയിലാണ് മദ്യലഹരിയില്‍ ഇവര്‍ ഓടിച്ച കാര്‍ ദക്ഷിണ മുംബയിലെ മറൈന്‍ ലൈന്‍സില്‍ വച്ച് യാത്രക്കാര്‍ക്കിടയിലേക്ക് പാഞ്ഞുകയറിയത്. ബ്യൂട്ടിഷ്യനും ഹെയര്‍ സ്‌റ്റൈലിസ്റ്റുമായിരുന്ന നൂറിയ സുഹൃത്തുക്കള്‍ക്കൊപ്പം നിശാപാര്‍ട്ടി കഴിഞ്ഞ് മടങ്ങവെയായിരുന്നു അപകടം.
സംഭവത്തില്‍ ഒരു പോലീസുകാരനും ബൈക്ക് യാത്രക്കാരനായ ഒരു യുവാവുമാണ് കൊല്ലപ്പെട്ടിരുന്നത്. കേസില്‍ അഞ്ച് വര്‍ഷത്തെ ശിക്ഷ പൂര്‍ത്തിയാക്കി മാതാവിനൊപ്പം താമസിക്കുകയായിരുന്നു നൂറിയ. കുറച്ച് മാസങ്ങളായി ഇവരെ കടുത്ത വിഷാദരോഗവും ബാധിച്ചിരുന്നു.
Photo Courtesy : Google/ images are subject to copyright

