മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന ‘കാതല്‍’ ഓണത്തിന് റിലീസ് ചെയ്യും
മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന ജിയോ ബേബി ചിത്രം കാതല്‍ ഓണത്തിന് റിലീസ് ചെയ്യാനാണ് തീരുമാനം. ഒ.ടി.ടി പ്ലാറ്റ്ഫോമിലാണ് റിലീസ് ചെയ്യുന്നത്. ജിയോ സിനിമാസിലാകും കാതല്‍ എത്തുക.
മമ്മൂട്ടി കമ്പനിയാണ് കാതല്‍ നിര്‍മിക്കുന്നത്. മമ്മൂട്ടിയുടെ ക്ഷണം സ്വീകരിച്ചാണ് ജ്യോതിക കാതല്‍ സിനിമയുടെ ഭാഗമായിരിക്കുന്നത്.
മമ്മൂട്ടിക്കും ജ്യോതികയ്ക്കും പുറമേ ലാലു അലക്സ്, മുത്തുമണി, സുധി കോഴിക്കോട്, ചിന്നു ചാന്ദിനി, ആദര്‍ശ് സുകുമാരന്‍ എന്നിവരും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്.
Photo Courtesy : Google/ images are subject to copyright