ശ്രീനിവാസനും വിനീതും വീണ്ടും ഒരുമിക്കുന്നു
ശ്രീനിവാസനും വിനീതും വീണ്ടും ഒരുമിക്കുന്നു. അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിന് ശേഷം എം. മോഹനന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഒരു ജാതി ഒരു ജാതകം’. ചിത്രത്തിന്റെ ഷൂട്ടിംഗ് ഞായറാഴ്ച കൊച്ചിയില്‍ ആരംഭിക്കും.
വിനീത് ശ്രീനിവാസനാണ് ചിത്രത്തിലെ നായകന്. ശ്രീനിവാസന്, അജു വര്‍ഗീസ്, മൃദുല്‍ നായര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. വര്‍ണ്ണ ചിത്രയുടെ ബാനറില്‍ മഹാ സുബൈറാണ് ചിത്രം നിര്‍മിക്കുന്നത്.
ഛായാഗ്രഹണം -വിശ്വജിത്ത് ഒടുക്കത്തില്‍. എഡിറ്റിംഗ് -രഞ്ജന്‍ ഏബ്രഹാം, കലാസംവിധാനം -ജോസഫ് നെല്ലിക്കല്‍, മേക്കപ്പ് -ഷാജി പുല്‍പ്പള്ളി, കോസ്റ്റ്യൂം ഡിസൈന്‍ -സുജിത് മട്ടന്നൂര്‍, ക്രിയേറ്റീവ് കോണ്ട്രിബ്യൂട്ടര് -സുരേഷ് ഇരിങ്ങല്‍, നിര്‍മാണ നിര്‍വഹണം -ഷെമീജ് കൊയിലാണ്ടി, എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ -സൈനുദ്ദീന്‍. പിആര്‍ഒ -വാഴൂര്‍ ജോസ്.
Photo Courtesy : Google/ images are subject to copyright