നീതിക്കു വേണ്ടി അണിനിരക്കൂ…. ജൂലായ് 28-ന്

നീതിക്കു വേണ്ടി അണിനിരക്കൂ…. ജൂലായ് 28-ന്

അജു വര്‍ഗീസ്, ജോജു ജോര്‍ജ്,ലെന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലെനിന്‍ ബാലകൃഷ്ണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ആര്‍ട്ടിക്കിള്‍ 21 ‘
എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസായി.
നീതിക്കു വേണ്ടി അണിനിരക്കൂ…. എന്ന ആഹ്വാനവുമായി
ലെനയുടെ കഥാപാത്രത്തിന്റെ പോസ്റ്ററാണ് റിലീസായത്.
ജൂലൈ 28-ന് ‘ആര്‍ട്ടിക്കിള്‍ 21 ‘ചെമ്മീന്‍ സിനിമാസ്
തിയ്യേറ്ററുകളിലെത്തിക്കുന്നു.

ബിനീഷ് കോടിയേരി, രോമാഞ്ച്, ലെസ്വിന്‍ തമ്പു, നന്ദന്‍ രാജേഷ്, മനോഹരി ജോയ്, മജീദ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.
വാക് വിത്ത് സിനിമാസിന്റെ ബാനറില്‍ ജോസഫ് ധനൂപ്,പ്രസീന, എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അഷ്‌കര്‍ നിര്‍വ്വഹിക്കുന്നു.ബി കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണം പകരുന്നു.എഡിറ്റര്‍-സന്ദീപ് നന്ദകുമാര്‍, പശ്ചാത്തല സംഗീതം- ഗോപീ സുന്ദര്‍,കോ പ്രൊഡ്യൂസര്‍-രോമഞ്ച് രാജേന്ദ്രന്‍,സൈജു സൈമണ്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ശശി പൊതുവാള്‍,കല-അരുണ്‍ പി അര്‍ജ്ജുന്‍, മേക്കപ്പ്-റഷീദ് അഹമ്മദ്, വസ്ത്രലങ്കാരം-പ്രസാദ് അന്നക്കര, സ്റ്റില്‍സ്-സുമിത് രാജ്,ഡിസൈന്‍-ആഷ്ലി ഹെഡ്,സൗണ്ട് ഡിസൈന്‍-രംഗനാഥ് രവി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ലിദീഷ് ദേവസ്സി, അസോസിയേറ്റ് ഡയറക്ടര്‍- ഇംതിയാസ് അബൂബക്കര്‍,വിതരണം-ചെമ്മീന്‍ സിനിമാസ്,പി ആര്‍ ഒ-എ എസ് ദിനേശ്.

Photo Courtesy : Google/ images are subject to copyright       

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.