മാനനഷ്ടക്കേസ്, കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നല്‍കിയ അപ്പീലില്‍ ഗുജറാത്ത് ഹൈക്കോടതി വിധി ഇന്ന്
മാനനഷ്ടക്കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നല്‍കിയ അപ്പീലില്‍ ഗുജറാത്ത് ഹൈക്കോടതി ഇന്ന് വിധി പറയും.
മെയ് രണ്ടിന് അന്തിമ വാദം പൂര്‍ത്തിയായി രണ്ട് മാസത്തിന് ശേഷമാണ് വിധി പറയുന്ന്. അപ്പീല്‍ അംഗീകരിച്ച് സ്റ്റേ നല്‍കിയാല്‍ രാഹുലിന് എംപി സ്ഥാനം തിരികെ ലഭിക്കും.
വിധി എതിരായാല്‍ മേല്‍ക്കോടതിയെ സമീപിക്കേണ്ടി വരും. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് കര്‍ണാടകയിലെ കോലാറില്‍ വച്ച് രാഹുല്‍ നടത്തിയ പ്രസംഗമാണ് കേസിനാധാരം.
എല്ലാ കള്ളൻമാരുടെ പേരിനൊപ്പവും മോദി എന്ന് ഉള്ളതെന്ത് കൊണ്ടെന്ന രാഹുലിന്‍റെ പരിഹാസത്തിനെതിരെ ഗുജറാത്തിലെ മുൻ മന്ത്രിയും എംഎല്‍എയുമായി പൂര്‍ണേഷ് മോദിയാണ് കേസ് നല്‍കിയത്. ജസ്റ്റിസ് ഹേമന്ദ് പ്രചകിന്‍റെ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
മോദി സമുദായത്തെ അപമാനിച്ചെന്ന ഹര്‍ജിയില്‍ സൂറത്തിലെ മജിസ്ട്രേറ്റ് കോടതി പരമാവധി ശിഷയായ 2 വര്‍ഷം തടവ് വിധിച്ചതോടെയാണ് രാഹുല്‍ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനായത്.
Photo Courtesy : Google/ images are subject to copyright

