മീൻ പിടിത്തത്തിനിടെ പാമ്പു കടിയേറ്റു ചികിത്സയിലായിരുന്ന ആദിവാസി യുവാവ് മരിച്ചു
മീൻ പിടിത്തത്തിനിടെ പാമ്പു കടിയേറ്റു ചികിത്സയിലായിരുന്ന ആദിവാസി യുവാവ് മരിച്ചു. കണ്ണൂർ കൊട്ടുകപ്പാറ ഐഎച്ച്ഡിപി കോളനിയിലെ ഷാജി (നന്ദു -20) ആണ് മരിച്ചത്. കൊട്ടുകപ്പാറ കോളനിയിലെ കുമാരൻ – ജാനു ദമ്പതികളുടെ മകനാണ്. വീടിനു സമീപത്തെ തോട്ടിൽ കൂട്ടുകാർക്കൊപ്പം മീൻ പിടിക്കാൻ പോയ ഷാജിയെ മൂർഖൻ പാമ്പ് കടിക്കുകയായിരുന്നു.ഉടൻ തന്നെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അതീവ ഗുരുതരാവസ്ഥയിൽ ആയതോടെ വെന്റിലേറ്ററിന്റെ സഹായത്തോടെ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Photo Courtesy : Google/ images are subject to copyright

