രാജ്യത്ത് പുതിയതായി 50 പേര്‍ക്ക് കൊവിഡ്, സജീവ കേസുകള്‍ 1456
രാജ്യത്ത് പുതിയതായി 50 പേര്‍ക്ക് കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ സജീവ കേസുകള്‍ 1456 ആയി. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇതുവരെ രാജ്യത്ത് കോവിഡ് ബാധിതരായത് 4.49 കോടിയിലേറെ പേരാണ്. കോവിഡ് മുക്തി നിരക്ക് 98.81 ശതമാനമാണ്.
ഇതുവരെ രോഗംബാധിച്ച് മരണപ്പെട്ടത് 531915 പേരാണ്. കോവിഡ് മരണനിരക്ക് 1.18 ശതമാനമാണ്. ഇതുവരെ രാജ്യത്ത് 220.67 കോടിയിലേറെ കോവിഡ് വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്തിട്ടുണ്ട്.
Photo Courtesy : Google/ images are subject to copyright

