ലോകത്തെ ഏറ്റവും വലിയ വിനോദയാത്ര കപ്പല്‍ സര്‍വ്വീസിനൊരുങ്ങുന്നു

ലോകത്തെ ഏറ്റവും വലിയ വിനോദയാത്ര കപ്പല്‍ സര്‍വ്വീസിനൊരുങ്ങുന്നു

റോയല്‍ കരീബിയന്‍ ഇന്റര്‍നാഷണലിനായി നിര്‍മ്മിച്ച ഒരു ക്രൂയിസ് കപ്പലാണ് ഐക്കണ്‍ ഓഫ് ദി സീസ്, ഐക്കണ്‍ ക്ലാസിന്റെ പ്രധാന കപ്പലാണിത്.

മുന്‍നിര ക്രൂസ് കപ്പല്‍ കമ്പനിയായ റോയല്‍ കരീബിയനാണ് ഐക്കണ്‍ ഓഫ് ദ സീയുടെ ഉടമസ്ഥര്‍. യുഎസിലെ മിയാമി തുറമുഖത്ത് നിന്ന് 2024-ന്റെ തുടക്കത്തില്‍ സേവനത്തില്‍ പ്രവേശിക്കാന്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. 5,610 യാത്രികര്‍, ടൈറ്റാനിക്കിനേക്കാള്‍ അഞ്ചിരട്ടി ഭാരം, 20 നിലകള്‍, 40ലേറെ ബാറുകളും ഭക്ഷണശാലകളും. അങ്ങനെയങ്ങനെ നിരവധി സവിശേഷതകളുണ്ട് ഈ കപ്പലിന്. മിയാമി ആസ്ഥാനമായുള്ള റോയല്‍ കരീബിയന്‍ നേരത്തെയും ലോകത്തെ ഏറ്റവും വലിയ കപ്പലുകളെ പുറത്തിറക്കിയിട്ടുണ്ട്. അതിലൊന്നായിരുന്നു 2009ല്‍ റോയല്‍ കരീബിയന്‍ നീറ്റിലിറക്കിയ ഒയാസിസ് ഓഫ് ദ സീസ്.

യൂറോപ്പിലെ ഏറ്റവും വലിയ കപ്പല്‍ നിര്‍മാണ ശാലകളിലൊന്നായ ഫിന്‍ലാന്‍ഡിലെ മെയര്‍ ടുര്‍ക്കുവിലാണ് ഐക്കണ്‍ ഓഫ് ദ സീസ് നിര്‍മിച്ചത്. ജൂണില്‍ ഈ ക്രൂസ് കപ്പലിന്റെ ആദ്യ പരീക്ഷണ യാത്ര പൂര്‍ത്തിയായി. ഒക്ടോബറോടെ കപ്പല്‍ റോയല്‍ കരീബിയനു കൈമാറും.

5,610 യാത്രികരും 2,350 ജീവനക്കാരും അടക്കം 7,600 ഓളം പേരാണ് ഈ കപ്പലിലുണ്ടാവുക. 2009 ല്‍ അന്നത്തെ ഏറ്റവും വലിയ കപ്പലായിരുന്ന ഒയാസിസ് ഓഫ് ദ സീ പുറത്തിറക്കിയപ്പോള്‍ അതിന് 5,400 പേരെ വഹിക്കാനുള്ള ശേഷിയായിരുന്നു ഉണ്ടായിരുന്നത്. ക്രൂസ് ലൈന്‍സ് ഇന്റര്‍നാഷണല്‍ അസോസിയേഷന്റെ കണക്കു പ്രകാരം ഈ വര്‍ഷം മുതല്‍ 2028 വരെ പുറത്തിറങ്ങുന്ന യാത്രാ കപ്പലുകളുടെ ശരാശരി യാത്രികരുടെ എണ്ണം 2,749 ആണ്.

Photo Courtesy : Google/ images are subject to copyright

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.