വിഖ്യാത ഐറിഷ് ഗായിക സിനെയ്ഡ് ഒകോണര്‍ നിര്യാതയായി
വിഖ്യാത ഐറിഷ് ഗായിക സിനെയ്ഡ് ഒകോണര്‍ നിര്യാതയായി 56 വയസ്സായിരുന്നു. 1990ല്‍ പുറത്തിറങ്ങിയ ‘നത്തിങ് കംപയേഴ്‌സ് ടു യു’ എന്ന ഒറ്റ ഗാനത്തിലൂടെ ആഗോള പ്രശസ്തി നേടിയ ഗായികയാണ്.
പാട്ടിനുപുറമെ സാമൂഹിക പ്രശ്‌നങ്ങളിലടക്കം വെട്ടിത്തുറന്ന് അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചതിലൂടെയും ശ്രദ്ധേയയായിരുന്നു സിനെയ്ഡ്. മരണകാരണമെന്താണെന്നും അന്ത്യം സംഭവിച്ചതെപ്പോഴാണെന്നും കുടുംബം വെളിപ്പെടുത്തിയിട്ടില്ല. ജീവിതം മുഴുവന്‍ പാരമ്ബര്യ വിശ്വാസങ്ങളോട് എതിരിട്ടുനിന്നയാളായിരുന്നു സിനെയ്ഡ്. ഗ്ലാമറസായി ഷോകളില്‍ പ്രത്യക്ഷപ്പെടാന്‍ സംഘാടകര്‍ സമ്മര്‍ദം ചെലുത്തിക്കൊണ്ടിരുന്ന നാളുകളില്‍ തല മുണ്ഡനം ചെയ്തായിരുന്നു അവരുടെ മറുപടി. പിന്നീട് അവര്‍ മുടി വളര്‍ത്തിയതേയില്ല.
‘നത്തിങ് കംപയേഴ്‌സ് ടു യു’ എന്ന ഗാനം 1991ല്‍ നാല് ഗ്രാമി അവാര്‍ഡുകള്‍ക്ക് നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍, അക്കാദമി കലയുടെ വ്യാപാരവശം മാത്രം ഉയര്‍ത്തിക്കാട്ടുന്നുവെന്ന് കുറ്റപ്പെടുത്തി സിനെയ്ഡ് അവാര്‍ഡുദാന ചടങ്ങ് ബഹിഷ്‌കരിച്ചു.
Photo Courtesy : Google/ images are subject to copyright

