അഖിലേന്ത്യ ഗുസ്തി ഫെഡറേഷന്റെ (ഡബ്ല്യുഎഫ്‌ഐ) അംഗത്വം യുണൈറ്റഡ് വേള്‍ഡ് റെസലിങ് അനിശ്ചിത കാലത്തേക്ക് റദ്ദ് ചെയ്തു

അഖിലേന്ത്യ ഗുസ്തി ഫെഡറേഷന്റെ (ഡബ്ല്യുഎഫ്‌ഐ) അംഗത്വം യുണൈറ്റഡ് വേള്‍ഡ് റെസലിങ്  അനിശ്ചിത കാലത്തേക്ക് റദ്ദ് ചെയ്തു

അഖിലേന്ത്യ ഗുസ്തി ഫെഡറേഷന്റെ (ഡബ്ല്യുഎഫ്‌ഐ) അംഗത്വം അനിശ്ചിത കാലത്തേക്ക് റദ്ദ് ചെയ്ത് ആഗോള സംഘടനയായ യുണൈറ്റഡ് വേള്‍ഡ് റെസലിങ് (യുഡബ്ല്യുഡബ്ല്യു). സമയബന്ധിതമായി ഗുസ്തി ഫെഡറേഷന്റെ സംഘടന തിരഞ്ഞെടുപ്പ് നടത്തി പുതിയ ഭാരവഹികളെ നിയമിക്കാത്തതിനെ തുടര്‍ന്നാണ് യുഡബ്ല്യുഡബ്ല്യുയുടെ നടപടി. 2023 ജൂണില്‍ ഡബ്ല്യുഎഫ്‌ഐയുടെ തിരഞ്ഞെടുപ്പ് സംഘടിപ്പിക്കണമെന്നായിരുന്നു ആഗോള സംഘടന ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായി ബ്രിജ് ഭൂഷണചരണ്‍സിങ്ങിനെതിരെ ലൈംഗിക പീഡനാരോപണവും മറ്റ് വിവാദങ്ങളും ഉയര്‍ന്നതിന് പിന്നാലെ സംഘടന തിരഞ്ഞെടുപ്പ് സംഘടിപ്പിക്കുന്നത് വൈകി. ഇത് തുടര്‍ന്നാണ് യുഡബ്ല്യുഡബ്ല്യുയുടെ തിരുമാനം. ഇതിന്റെ പശ്ചാത്തലത്തില്‍ വരാൻ പോകുന്ന ലോക ചാമ്ബ്യൻഷിപ്പില്‍ ഇന്ത്യൻ ഗുസ്തിതാരങ്ങള്‍ക്ക് ത്രിവര്‍ണ പതാകയുടെ കീഴില്‍ പങ്കെടുക്കാൻ സാധിക്കില്ല. അതേസമയം ഇന്ത്യൻ താരങ്ങള്‍ എന്ന പേരില്ലാതെ ഡബ്ല്യുഎഫ്‌ഐയുടെ താരങ്ങള്‍ക്ക് ടൂര്‍ണമെന്റില്‍ പങ്കെടുക്കാൻ സാധിക്കുന്നതാണ്. സെപ്റ്റംബര്‍ 16നാണ് ലോക ഗുസ്തി ചാമ്പ്യൻഷിപ്പ് ആരംഭിക്കുന്നത്. 2024 പാരിസ് ഒളിമ്പിക്സിന് നേരിട്ട് യോഗ്യത നേടാനുള്ള അവസരമാണ് അടുത്ത മാസം നടക്കാൻ പോകുന്ന ലോക ഗുസ്തി ചാമ്പ്യൻഷിപ്പ്. അതേസമയം ഓഗസ്റ്റ് 12ന് ഗുസ്തി ഫെഡറേഷൻ സംഘടന തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആഗോള സംഘടന നല്‍കിയ സമയത്തിന് ശേഷം 45 ദിവസങ്ങള്‍ പിന്നിട്ടിട്ടും തിരഞ്ഞെടുപ്പ് സംഘടപ്പിക്കാത്തതിനാലാണ് ഈ അംഗത്വം റദ്ദാക്കല്‍ നടപടി. ഡബ്ല്യുഎഫ്‌ഐയുടെ 15 വിവിധ തസ്തികകളിലേക്കാണ് തിരഞ്ഞെടുപ്പാണ് 12-ാം തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. നിലവില്‍ നാല് പേരാണ് ഡബ്ല്യുഎഫ്‌ഐ അധ്യക്ഷ സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശ സമര്‍പ്പിച്ചിരിക്കുന്നത്. ബ്രിജ് ഭുഷണിന്റെ അടുത്ത അനുയായിയായ ഉത്തര്‍പ്രദേശില്‍ നിന്നുമുള്ള സഞ്ജയ് സിങ്ങ് ഈ കഴിഞ്ഞ തിങ്കളാഴ്ച അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിന് നാമനിര്‍ദേശം സമര്‍പ്പിച്ചിരുന്നു.

ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് ഡബ്ല്യുഎഫ്‌ഐയെ അഗോള സംഘടന വിലക്കേര്‍പ്പെടുത്തുന്നത്. അധ്യക്ഷൻ ബ്രിജ് ഭുഷണിനെതിരെയുള്ള ലൈംഗികാരോപണ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ജനുവരി, മെയ് മാസങ്ങളില്‍ ഡബ്ല്യുഎഫ്‌ഐയ്ക്ക് ആഗോള സംഘടന വിലക്കേര്‍പ്പെടുത്തിയിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഭുപേന്ദര്‍ സിങ് ഭജ്വയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ഒളിമ്ബിക്സ അസോസിയേഷന്റെ പ്രത്യേക കമ്മറ്റിയാണ് അഖിലേന്ത്യ ഗുസ്തി ഫെഡറേഷന്റെ താല്‍ക്കാലിക ചുമതലകള്‍ വഹിക്കുന്നത്.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.